പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Monday 18 November 2019

ഒന്നാം ക്ലാസ്സിലെ കൂട്ടുകാരുടെ അവതരണം കാണൂ


Thursday 14 November 2019




രവീന്ദ്രൻ മാഷെ,
നിങ്ങളെന്നെ പ്രതിഭയാക്കി😄
🌸🌸🌸🌸🌸🌸🌸
നവം 14 മുതൽ 28 വരെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി പ്രകാരം പൂങ്കുന്നം ഹൈസ്ക്കൂളിലെ കുറച്ചു കുട്ടികളും മാഷ്മാരും ടീച്ചർമാരും വന്നിരുന്നു.
കുറച്ചു കാലമായി നാട്ടിലെ വിദ്യാലയ,കലാലയ വേദികളിലെ പ്രതിഭകൾ സിനിമാ-സീര്യ ൽ- മിമിക്രി, സ്റ്റാർ സിംഗർ സ്റ്റൈൽ താരങ്ങളാണ്.ഇവരെല്ലാം കുട്ടികൾക്ക് നൽകുന്ന സന്ദേശത്തിന്റെ ഒരു മാതൃകയാണ് പാലക്കാട് മെഡിക്കൽ കോളേജിൽ കണ്ടത്.അവരാരും  മോശക്കാരല്ല. പക്ഷെ പഠിക്കുന്ന കാലത്തെങ്കിലും ജ്ഞാനത്തിനോടും യഥാർത്ഥ കലയോടും ആഭിമുഖ്യമുണ്ടാക്കാൻ കഴിയുന്ന വാക്കുകളാണ് കുട്ടികൾ കേൾക്കേണ്ടത്. പാടത്തു പണിയെടുക്കുന്ന കർഷകനിൽ പോലും നൂറ്റാണ്ടുകളുടെ പാരമ്പര്യ ജ്ഞാനമുണ്ടാകും. അത്തരത്തിലുള്ള പ്രതിഭകളും ആദരിക്കപ്പെടണം.
അര നൂറ്റാണ്ട് മുൻപ് കേട്ടു പഠിച്ച ആദർശം, വിത്തമെന്തിനു മർത്ത്യനു വിദ്യ കൈവശമാവുകിൽ
എന്നാണ്. (വിത്തം = ധനം) ' മറ്റെന്തൊക്കെ നശിച്ചാലും ബാക്കി നിൽക്കുക വിദ്യയായിരിക്കും. അതാണ് ഇന്ന് കുട്ടികളോടു പറഞ്ഞത്.
തേടി പിടിച്ചു ഒരു കിലോമീറ്ററോളം നടന്നാണവർ എത്തിയത്.നന്ദി കുട്ടികളെ.
അഞ്ചും പത്തും കിലോ മീറ്റർ നടന്ന് സ്കൂളിലും വായനശാലയിലും പോയിരുന്നവരുടെ കാര്യം പറഞ്ഞു. ആ നടത്തം തന്നെ നൽകുന്ന പാഠം എത്ര വലുതാണ്.
കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായാണ് എത്തിയത്. അതിലെ വരികൾ ഈ പദ്ധതിയുടെ മുഴുവൻ നന്മയും വഹിക്കുന്നു " പൊതുവിദ്യാലയങ്ങളിലെ കൊച്ചുമക്കൾ അങ്ങയുടെ വീട്ടിലേക്ക് എത്തും പുതിയ തലമുറയോട് അങ്ങേക്ക് നൽകുവാനുള്ള സന്ദേശവും ഉപദേശവും അവർക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവർ സ്കൂളിൽ മറ്റു കുട്ടികളുമായി ഈ സന്ദേശം പങ്കുവെക്കും പ്രതിഭകൾ നവ പ്രതിഭകളെ ഉണർത്തുന്ന സർഗ്ഗ പ്രക്രിയയായി ഈ സന്ദർശനം മാറുമെന്നു കരുതുന്നു"
വളരെ അർത്ഥവത്തായ പരിപാടി.
വിദ്യാഭ്യാസ വകുപ്പിന് അഭിവാദ്യങ്ങൾ
ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്
വിദ്യാലയം പ്രതിഭകളോടൊപ്പം
 നവം 14 മുതൽ 28 വരെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി പ്രകാരം പൂങ്കുന്നം ഹൈസ്ക്കൂളിലെ കുറച്ചു കുട്ടികളും മാഷ്മാരും ടീച്ചർമാരും
ഡോ. എൻ.ആർ.ഗ്രാമപ്രകാശ്  സാറിന്റെ വീട്ടിലെത്തിയപ്പോള്‍





 ഡോ. എൻ.ആർ.ഗ്രാമപ്രകാശ് സാറിനെ കുറിച്ച് അല്പം കാര്യം
തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തില്‍ ജനനം. അന്തിക്കാട് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ശ്രീ കേരളവര്‍മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു ജി സി ധനസഹായത്തോടെ സ്‌കൂള്‍ ഓഫ് ഡ്രാമ കേന്ദ്രമാക്കി, കേരളത്തിലെ ബോധനനാടകവേദി എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി. വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും റിസര്‍ച്ച് ഗൈഡായും പ്രവര്‍ത്തിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, കേരള സംഗീത നാടക അക്കാദമി എന്നിവയിലെ ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും നല്ല നാടകവിമര്‍ശനഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് 1997 ലും കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് 2010 ലും ലഭിച്ചു. എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള നാട്ടിക, കണ്ണൂര്‍, ചേളന്നൂര്‍, ഷൊര്‍ണ്ണൂര്‍ കോളേജുകളില്‍ മലയാളം അധ്യാപകനായി മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ചു. നാട്ടിക എസ് എന്‍ കോളേജുകളില്‍ മലയാളം വകുപ്പുമേധാവിയായിരിക്കെ, 2006 ആഗസ്റ്റില്‍ കേരള കലാമണ്ഡലം കല്‍പ്പിതസര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി കേരള സര്‍ക്കാര്‍ നിയമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും 2007 ല്‍ സര്‍വകലാശാലാപദവി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആദ്യ രജിസ്ട്രാര്‍ ആയും നിയമിതനായി. വാതായനങ്ങള്‍ (സാഹിത്യവിമര്‍ശനം), പ്രേക്ഷകരുടെ അരങ്ങ്, നാടകം: പാഠവും പ്രയോഗവും (നാടകപഠനങ്ങള്‍), കേരളത്തിലെ ബോധനനാടകവേദി (ഗവേഷണപഠനം); തെരുവുനാടകം: സിദ്ധാന്തവും പ്രയോഗവും, നവീനനാടകങ്ങള്‍ (സമാഹാരങ്ങള്‍); ഏകാന്തപഥിക (ജീവചരിത്രം) സെത്‌സ്വാനിലെ നല്ല സ്ത്രീ (പരിഭാഷ), തൊഴില്‍കേന്ദ്രത്തിലേക്ക് (നാടകം); കൂത്തമ്പലം (മോണോഗ്രാഫ്); മോഹിനിയാട്ടം -- ഒരു കൈപ്പുസ്തകം തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
ശിശുദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച റാലിയില്‍ നമ്മുടെ സ്ക്കൂളും 




 

Tuesday 12 November 2019

ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രോജക്ട് അവതരിപ്പിക്കുന്ന ഗംഗയും അനസും


Friday 8 November 2019

പഠനയാത്ര മൂന്നാറിലേക്ക് 



കൊച്ചുകൂട്ടുകാര്‍ കാഴ്ചബംഗ്ലാവ് സന്ദര്‍ശിച്ചപ്പോള്‍

എൽ പി വിഭാഗം കുട്ടികൾ തൃശൂർ മൃഗശാലയിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി.

Monday 4 November 2019

വിജിലൻസ് ബോധവൽക്കരണ വാരാചരണം.

നബാഡിന്റേയും കേരള ഗ്രാമീണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തിൽ വിജിലൻസ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇന്ന് അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥികൾക്ക് നബാഡ് ജില്ലാ അധികാരി ശ്രീമതി ദീപ മാഡം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അഴിമതി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ ശ്രീ കൃഷ്ണകുമാർ ആശംസകളർപ്പിച്ചു. പരിപാടികൾക്ക് പ്രധനധ്യാപിക ശ്രീമതി സുജയകുമാരി, സീനിയർ അസിസ്ററന്റ് ശ്രീ കൃഷ്ണൻകുട്ടി മാസ്ററർ, സ്റ്റാഫ് സെക്രട്ടറി ശ്രീ രതീഷ് എന്നിവർ നേതൃത്വം നൽകി.

Monday 28 October 2019

സബ് ജില്ലാ കലോത്സവത്തില്‍ മലയാളം കവിതാലാപനത്തില്‍ A grade ഉം ലളിതഗാനത്തില്‍ B grade  ഉം നേടിയ ഗംഗശ്രി



 

Friday 25 October 2019

പശുപരിപാലനത്തിനെ കുറിച്ച് കൂടുതലായി അറിയാനായി ഒരു പഠനയാത്ര

Wednesday 23 October 2019

Poshan Abhiyan programme 
 

As part of Poshan Abhiyan programme , conducted signature campaign, quiz competition & food making competition on 11.10.2019. Also distributed prize for the winners  Food competition judged by Sri. Sugitha , Ditetion Thrissur Jilla Hospital. The winners are in Teachers  first- Sheeja Teacher second- Sajitha teacher In students first -Angha Raju ,Second Kiran

Thursday 17 October 2019

പരിസ്ഥിതി ചിത്രങ്ങളുടെ പണിപ്പുരയില്‍

Friday 11 October 2019

Friday 4 October 2019

സ്ക്കൂള്‍ കലോത്സവവേദിയില്‍ നിന്ന് 

Tuesday 1 October 2019

വയോജനദിനത്തില്‍ മുത്തശ്ശിമാര്‍ക്കൊപ്പം

Saturday 28 September 2019

Tuesday 24 September 2019

സ്കൂൾ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു


                  സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രം ഈ വർഷം സംസ്ഥാനത്ത് രണ്ട് സ്കൂളുകൾ അക്കാദമിക പിന്തുണയ്ക്കായി തിരഞ്ഞെടുത്തതിൽഒരു സ്കൂളായ പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി സ്കൂൾ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുലോചന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ ശ്രീമതി കരോലിൻ ജോഷ്വാ ഉദ്ഘാടനം ചെയ്തു. എസ് സി ഇ ആർ ടി അക്കാദമിക് ഹെഡ് ശ്രീ നാരായണനുണ്ണി പദ്ധതി വിശദീകരിച്ചു. എക്സ് എം എൽ എ ശ്രീ എം കെ കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ശ്രീമതി ലളിതാമ്പിക, ശ്രീ വി രാവുണ്ണി എന്നിവർക്കൊപ്പം റിജു & പി എസ് കെ ഡയറക്ടർ ശ്രീ അനിൽകുമാർ, എസ് എം സി ചെയർമാൻ ശ്രീ ജയപ്രകാശ്, പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു, എം പി ടി എ പ്രസിഡണ്ട് ശ്രീമതി കോമളം, ഒ എസ് എ പ്രസിഡണ്ട് ശ്രീ ഷനോജ് എന്നിവർ ആശംസകളർപ്പിച്ചു. വിവിധ സംഘടനാ ഭാരവാഹികളും ക്ലബ് പ്രധിനിധികളും വായനശാലാ പ്രവർത്തകരും അധ്യാപകരും ചർച്ച സജീവമാക്കി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഭരദരാജൻ മാസ്ററർ സ്വാഗതവും പ്രധനധ്യാപിക ശ്രീമതി സുജയകുമാരി ടീച്ചർ നന്ദിയുമർപ്പിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ: രവീന്ദ്രനാഥ്, തൃശൂർ കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജൻ എന്നിവരുടെ രക്ഷാകർതൃത്വത്തിൽ വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചത്. കമ്മറ്റിയുടെ സുഗമമായ നടത്തിപ്പിനായി മൂന്ന് സബ് കമ്മറ്റികൾ കൂടി രൂപീകരിച്ചു. അക്കാദമിക് പ്ലാൻ കമ്മറ്റി. സോഷ്യോ പ്ലാൻ കമ്മറ്റി. ഫിസിക്കൽ പ്ലാൻ കമ്മറ്റി എന്നിവയാണ് രൂപീകരിക്കപ്പെട്ട കമ്മറ്റികൾ. അടുത്ത ആഴ്ചയിൽതന്നെ വിപുലമായ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചുകൊണ്ടാണ് യോഗം പിരിഞ്ഞത്.

Friday 6 September 2019

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് 



Thursday 29 August 2019

ദേശീയ കായിക ദിനം ആചരിച്ചു

 
 ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കി താരം ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് (ആഗസ്ത് 29) ദേശീയ കായികദിനം പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. 1928, 1932, 1936 എന്നീ തുടര്‍ച്ചയായ ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുക്കുന്നതില്‍ ധ്യാന്‍ ചന്ദ് സുപ്രധാന പങ്കുവഹിച്ചു. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായാണ് കണക്കാക്കപെടുന്നത്. കളിക്കളത്തില്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഏതൊരു കായികതാരത്തെയും പ്രചോദിപ്പിക്കുന്നതാണ് ധ്യാന്‍ ചന്ദിന്റെ ഓര്‍മ്മകള്‍. കായികക്ഷമതയുടെ പ്രാധാന്യം വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. ആരോഗ്യമുള്ള ജനതയിലെ ആരോഗ്യമുളള മനസ്സുണ്ടാകൂ. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ നമുക്ക് നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കൂ. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാവരും ഉറപ്പുവരുത്തണം. ഈ ലകഷ്യത്തെ മുൻനിർത്തി വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.പരിപാടികൾക്ക് പ്രിൻസിപ്പാൾ ശ്രീ.ഭരതരാജൻ മാസ്ററർ, പ്രധാനധ്യാപിക ശ്രീമതി.സുജയകുമാരി, സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ, എസ് ആർ ജി കൺവീനർ ശ്രീമതി.ശ്രീലത ടീച്ചർ എന്നിവർ നേതൃത്വം നൽകി

Thursday 22 August 2019

അറിവിന്റെ സാഗരമായി ‘വിജ്ഞാൻ സാഗർ’
                വിജ്ഞാന വികസന രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് കളമൊരുക്കിയ 'വിജ്ഞാൻ സാഗർ' പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു. തൃശൂരിൽ രാമവർമപുരത്ത് കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ശാസ്ത്രസാങ്കേതിക പാർക്ക് ശാസ്ത്രത്തെ സ്നേഹിക്കുന്നവരുടെ കളിത്തൊട്ടിലായിക്കഴിഞ്ഞു. സ്വപ്നഭൂമിയായ വിജ്ഞാൻ സാഗറിലേക്ക് വിദ്യാർഥികളുടേയും അധ്യാപകരുടേയും ഗവേഷകരുടേയും ഒഴുക്കു തുടങ്ങി. സന്ദർശകരെ ആകർഷിക്കുകയോ ടൂറിസത്തിന് ആക്കം കൂട്ടുകയോ അല്ല, വിജ്ഞാന വികസന രംഗത്ത് രാസത്വരകമായി പ്രവർത്തിക്കുകയും വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ വിജ്ഞാനം പകർന്നു നൽകുകയുമാണ് വിജ്ഞാൻ സാഗറിന്റെ ലക്ഷ്യം. തനത് പരീക്ഷണങ്ങൾ നടത്തുന്നതിനും അടിസ്ഥാന ശാസ്ത്രവും ഉന്നത ശാസ്ത്ര സാങ്കേതിക വിവരങ്ങളും കൈമാറുന്നതിനുമാണ് ഈ സ്ഥാപനം ഊന്നൽ നൽകുന്നത്. മികച്ച വിദ്യാർഥികളുടേയും ഗവേഷകരുടേയും അധ്യാപകരുടേയും നിര കെട്ടിപ്പടുക്കാൻ ഇതിലൂടെ കഴിയും. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഒരു ശാസ്ത്ര സാങ്കേതിക പാർക്ക് ആദ്യമായിട്ടാണ്. കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ശാസ്ത്രസാങ്കേതിക പാർക്കുകൾ മ്യൂസിയമായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളതും പ്രവർത്തിക്കുന്നതും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര മ്യൂസിയങ്ങൾക്കുള്ള ദേശീയ കൗൺസിൽ ആണ് അവ നിർമിച്ചതും നിയന്ത്രിക്കുന്നതും. എന്നാൽ തൃശൂരിലെ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്ക് ജനങ്ങളുടെ മേൽനോട്ടത്തിലുള്ളതാണെന്ന് പറയാം. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗറിന് പഠന ഗവേഷണങ്ങൾ മാത്രമാണ് ലക്ഷ്യം. വിദ്യാർഥികളെ ശാസ്ത്ര തൽപ്പരരാക്കുക, ലോകോത്തര നിലവാരത്തിലേക്ക് വളരാൻ അവരെ പ്രാപ്തരാക്കുക, ശാസ്ത്രം പഠിക്കുന്നതോടൊപ്പം ശാസ്ത്രബോധമുള്ളവരായി വളർത്തുക... ഇതൊക്കെയാണ് വിജ്ഞാൻ സാഗറിന്റെ ലക്ഷ്യം.
                 2017 ആഗസ്ത് 31ന് ഉദ്ഘാടനം ചെയ്ത വിജ്ഞാൻ സാഗറിൽ സയൻസ് ലാബ്, സ്പെയ്സ് എക്സ്പ്ലോറിയം, ഐഎസ്ആർഒ പവിലിയൻ തുടങ്ങിയവയെല്ലാം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മുഖ്യകവാടം കയറി വരുന്നിടത്തുള്ള ഉപഗ്രഹസമേതമുള്ള ഭൂമിയുടെ മാതൃകയും കണ്ണാടികൊണ്ടുള്ള വിസ്മയലോകവും ആരെയും ആകർഷിക്കും. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും അതിലെ കോടാനുകോടി നക്ഷത്രങ്ങളെപ്പറ്റിയും ഗാലക്സികൾ, ഗ്രഹങ്ങൾ, തമോഗർത്തം, അന്യഗ്രഹ ജീവികൾ തുടങ്ങിയവയെക്കുറിച്ചും വിശദമായ അറിവ് നൽകുന്നതാണ് ഇവിടെയുള്ള സ്പെയ്സ് എക്സ്പ്ലോറിയം. ഹബിൾ ടെലസ്കോപ് , സ്പേയ്സ് സ്യൂട്ട്, ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷൻ, ശൂന്യാകാശ യാത്രകൾ തുടങ്ങി നിരവധി കാര്യങ്ങളുടെ വിശദാംശങ്ങൾ എക്സ്പ്ലോറിയത്തിൽ കണ്ടു. ഐഎസ്ആർ ഒയുടെ സ്പേയ്സ് പവിലിയൻ ഇന്ത്യൻ ബഹിരാകാശ രംഗത്തെ ഗവേഷണങ്ങളുടേയും പ്രവർത്തനങ്ങളുടേയും വ്യക്തമായ ചിത്രം നൽകുന്നുണ്ട്. ക്രയോജനിക് എൻജിൻ, ഉപഗ്രഹങ്ങൾ, വിക്ഷേപണികൾ, റോക്കറ്റുകൾ തുടങ്ങി ഇന്ത്യ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിശദമായി മനസ്സിലാക്കാനാവും. ഇൻസാറ്റ് പരമ്പരയിൽപ്പെട്ടവയടക്കം ഇന്ത്യ നിർമിച്ച് വിക്ഷേപിച്ച നിരവധി ഉപഗ്രഹങ്ങളുടെ മാതൃകകൾ കാണാനും അവയുടെ പ്രവർത്തനം മനസ്സിലാക്കാനും കഴിയും. അമ്പത് പേർക്ക് ഇരിക്കാവുന്ന 'സ്പേയ്സ് ടാക്കീസ്' ഈ പവിലിയന്റെ മറ്റൊരു ആകർഷണമാണ്. ചാന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങളെക്കുറിച്ചും ഇവിടെ നമുക്ക് പഠിക്കാം.
                വിജ്ഞാൻ സാഗർ ശരിക്കും വിജ്ഞാനത്തിന്റെ സാഗരമാണ്. വിജ്ഞാനദാഹികൾക്കു വേണ്ടിയുള്ളതാണ്. ശാസ്ത്രം ഗൗരവമായി കാണുന്നവർക്കുള്ളതാണ്. ഒരു വിനോദയാത്രപോലെ അവിടേക്ക് പോകരുത്. ശാസ്ത്രം അറിയാൻ, അനുഭവിക്കാൻ, ഉൾക്കൊള്ളാൻ .... വരൂ, വിജ്ഞാൻ സാഗർ നിങ്ങളെ സ്വീകരിക്കും.

Thursday 1 August 2019

ആഗസ്റ്റ് 1 ലോക കൗമാരദിനം

പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ലോക കൗമാരദിനം ആചരിച്ചു. ദിനാചരണം പ്രശസ്ത സിനിമാ നടനും നാടകപ്രവർത്തകനും ആയ ശ്രീ.ബാല സുബ്രഹ്മണ്യ അയ്യർ ( ബാലസു ) ഉദ്ഘാടനം ചെയ്തു. കൗമാരദശയിലെ കുട്ടികൾ തങ്ങളുടെ ചുറ്റുപാടുകളെ എങ്ങനെ നോക്കിക്കാണുന്നു എന്തിന്റെ നേർചിത്രമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇന്ററാക്ടീവ് സ്കിറ്റ്. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റേയും തൃശൂർ കോർപ്പറേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ ഉൽപ്പന്നമായിരുന്നു സ്കിറ്റ്. സാംസ്കാരിക വകുപ്പ് നാടക ഫാക്കൽട്ടി ശ്രീ.സനോജ് മാമോയുടെ ശിക്ഷണത്തിലാണ് കുട്ടികൾ പരിശീലിച്ചത്. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽവച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുപത്രിക പൂമരം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബരദരാജൻ മാസ്ററർ പ്രകാശനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി. സുജയകുമാരി ടീച്ചർ, സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ, എസ് ആർ ജി കൺവീനർ ശ്രീമതി. ശ്രീലത ടീച്ചർ എന്നിവർ വിവിധ പരിപാടികൾക്ക് േതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സോഹൻലാൽ മാസ്ററർ സ്വാഗതവും കൗൺസലിങ്ങ് ടീച്ചർ ശ്രീമതി.സൗമ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
കൗമാരം രാജ്യത്തിന്റെ കരുത്ത്



                         കൗമാരം രാജ്യത്തിന്റെ കരുത്താണെന്ന് ശ്രീ ബരദരാജൻ മാസ്ററർ. പൂങ്കുന്നം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കൗമാരദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് SHN കുമാരി. ആതിര അധ്യക്ഷയായി. ശ്രീമതി. സത്യഭാമടീച്ചർ ആശംസകളർപ്പിച്ചു. സോഹൻലാൽ സ്വാഗതവും കൗൺസലിങ്ങ് ടീച്ചർ ശ്രീമതി. സൗമ്യ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ആരോഗ്യ പരിശോധനയും കൗമാരാവസ്ഥയെക്കുറിച്ചുള്ള ക്ലാസ്സും നടന്നു. ആഗസ്റ്റ് ഒന്നിന് ലോക കൗമാരദിനത്തിൽ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ പരിശീലന പരിപാടിയും ആരംഭിച്ചു.