Wednesday, 25 July 2012
Tuesday, 24 July 2012
ശാസ്ത്ര സമ്പര്‍ക്ക പരിപാടി
ഫിസിക്സ് , കെമിസ്ട്രി , ബയോളജി ലാബുകളില്‍ വിദ്യാര്‍ത്ഥികള്‍ ക്ക് വിവിധ പരീക്ഷണങ്ങള്‍ ചെയ്തു നോക്കുന്നതിനുള്ള സൗകര്യം ഉണ്ട്.. ഗണിത ആശയങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്നതിനുള്ള മോഡലുകള്‍ ഗണിതലാബില്‍ സജ്ജീകരിച്ചിരിക്കുന്നു. ശാസ്ത്രഗ്രന്ഥങ്ങളുടെ ഒരു അപൂര്‍വ്വ ശേഖരംതന്നെ കുട്ടികള്‍ക്കായുള്ള ശാസ്ത്രഗ്രന്ഥശാലയിലുണ്ട്. പലശാസ്ത്ര തത്വങ്ങളും കളിയിലൂടെ മനസ്സിലാക്കാനുതകുന്നതാണ് ശാസ്ത്ര പാര്‍ക്ക്.
പരീക്ഷണങ്ങള്‍ ചെയ്തും പാര്‍ക്കില്‍ കളിച്ചു പഠിച്ചും ശാസ്ത്രഗ്രന്ഥങ്ങള്‍ പലതും വായിച്ചും സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ശ്രീ. കെ ജി നായര്‍ സാറിന്റെ ക്ലാസ്സു കേട്ടും സമയം പോയതറിഞ്ഞില്ല.
Friday, 20 July 2012
Friday, 6 July 2012
അല്പമൊന്ന് ശ്രദ്ധിക്കുക , റോഡ് അപകടങ്ങള്‍ ഒഴിവാക്കുക
റോഡ് സുരക്ഷയെക്കുറിച്ച് കേരള പോലീസ് ട്രാഫിക് വിഭാഗം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോധവല്‍ക്കരണക്ലാസ്സ് നടത്തി. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് കേരള പോലീസ് ട്രാഫിക് വിഭാഗം പേരാമംഗലം എസ് ഐ ബാബു സാര്‍ വിശദീകരിച്ചു. ജോണ്‍സ് ഹോണ്ട തൃശൂരിലെ സെയില്‍സ് എക്സിക്യൂട്ടീവായ ശശി വീഡിയോ വിശദീകരണം നടത്തി. പ്രധാന അദ്ധ്യാപിക ശ്രീമതി വിലാസിനി ടീച്ചര്‍ സ്വാഗതവും ശ്രീല ടീച്ചര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)