Saturday, 12 November 2011
Wednesday, 2 November 2011
പഠന വിനോദയാത്ര
ഇക്കൊല്ലത്തെ പഠനവിനോദയാത്ര അതിരപ്പിള്ളി , വാഴച്ചാല്‍ , സില്‍വര്‍സ്റ്റോം എന്നിവിടങ്ങളിലേക്കായിരുന്നു.
Friday, 28 October 2011
സബ് ജില്ല ഐ ടി മേള
അന്തിക്കാട് ഹൈസ്ക്കൂളില്‍ വച്ചു നടന്ന സബ് ജില്ലാതല ഐ ടി മേളയില്‍ വെബ് ഡിസൈനിങ്ങില്‍ ശരത് എം എസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന് മനുചന്ദ്രന് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു
Thursday, 27 October 2011
സബ് ജില്ല ഗണിത ക്വിസ് മത്സരം
സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ പത്താം ക്ലാസ്സിലെ ശരത് എം എസിന് രണ്ടാം സ്ഥാനം അഭിനന്ദനങ്ങള്‍
Friday, 14 October 2011
Thursday, 13 October 2011
ഹൃദയം ഡിസക്ഷന്‍
ഇന്ന് ഞങ്ങളുടെ ബയോളജി ടീച്ചറെത്തിയത് ഒരു നന്നായി പാക്ക് ചെയ്ത ഭാരിച്ച കവറുമായാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി --സാധാരണ ടീച്ചര്‍ ചെടികളും കമ്പുകളുമായാണ് വരാറ് --- എന്തായിരിക്കും ആകവറിലെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞങ്ങള്‍ . അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അത് ഒരു പോത്തിന്റെ ഹൃദയമാണ് . ഹൃദയത്തിന്റെ പ്രവര്‍ത്തനം പറഞ്ഞുകൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്ന് .അത് മറ്റുള്ളവര്‍ക്കുകൂടിഉപകാരപ്പെടട്ടെ എന്നു കരുതി ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സ് വീഡിയോയില്‍ പകര്‍ത്തി . കണ്ടുനോക്കൂ. കമന്റുചെയ്യു.
Subscribe to:
Posts (Atom)



