പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Thursday, 1 January 2015


"കിങ്ങിണിക്കൂട്ടം"




 

           ഫോക്കസിന്റെ ഭാഗമായി പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്ററി സ്ക്കുളില്‍ പരിസര പ്രദേശത്തെ അങ്കണവാടികളിലെ കുട്ടികളെ ഉള്‍പ്പെടുത്തിക്കോണ്ട് "കിങ്ങിണിക്കൂട്ടം" എന്ന പരിപാടി 29/11/2014 ശനിയാഴ്ച സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുകയുണ്ടായി. 9 അങ്കണവാടികളില്‍ നിന്നയി 55 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളോടൊപ്പം രക്ഷിതാക്കളും അങ്കണവാടി ടീച്ചര്‍മാരും എത്തിച്ചേര്‍ന്നിരുന്നു.

           സ്ക്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി വൈദേഹി ഉദ്ഘാടനം നിര്‍വഹിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ വി കെ ചന്ദ്രപാലന്‍ മാസ്റ്റര്‍ സ്വാഗതവും , ശ്രീമതി കുമാരി ശൈലജ ( CDPO പുഴക്കല്‍ അഡീഷണല്‍ തൃശ്ശൂര്‍ അര്‍ബന്‍ ), പൂങ്കുന്നം അങ്കണവാടി അദ്ധ്യാപിക ശ്രീമതി സിന്ധു എന്നിവര്‍ ആശംസകളും അര്‍പ്പിക്കുകയുണ്ടായി.

           പ്രസ്തുത പരിപാടിയോടനുബന്ധിച്ച് അങ്കണവാടി കുട്ടികള്‍ക്കായി സംഘഗാനം, ആംഗ്യപാട്ട് , കഥ പറയല്‍, കളറിംഗ്, നാടോടിനൃത്തം എന്നീ കലാമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. "കിങ്ങിണിക്കൂട്ട" ത്തിന് എത്തിച്ചേര്‍ന്ന എല്ലാകുട്ടികളും തന്നെ കലാപരിപാടികളില്‍ സജീവമായി പങ്കെടുത്തു.

           കിങ്ങിണിക്കൂട്ടത്തിന് എത്തിച്ചേര്‍ന്ന എല്ലാകുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. മികച്ച പ്രകടനം കാഴ്ടവച്ചവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും നല്കുകയുണ്ടായി. സമ്മാനദാനത്തിനുശേഷം ഹെഡ്മാസ്റ്റര്‍ ശ്രീ ജയരാജന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

            കിങ്ങിണിക്കൂട്ടത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സദ്യ നല്കുകയുണ്ടായി. സന്തോഷത്തിന്റെ പ്രതീകമായി വര്‍ണ്ണശബളമായ ബലൂണുകള്‍ നല്കി കുഞ്ഞുങ്ങളെ യാത്രയാക്കി.

Wednesday, 27 August 2014

A simple periscope constructed by Aksay,Krishna Das,Vignesh of std VI


Saturday, 9 August 2014


ഹിരോഷിമയെ അനുസ്മരിച്ചുകൊണ്ട് ഞങ്ങളടെ വിദ്യാലയത്തിലെ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയായ ഉഷടീച്ചര്‍ എഴുതിയ കവിത



അരുതേ യുദ്ധം

അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !

ആണവ യുദ്ധം ജീവിത നാശം

വിജയമതാർക്കും നൽകുന്നില്ല

കൈ കൂപ്പുന്നു സോദരർ  ഞങ്ങൾ

ഇനിയൊരു യുദ്ധം അരുതരുതേ
അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !

ലിറ്റില്‍ബോയും ഫാറ്റ്മാനും
താണ്ഢവമാടി ജപ്പാനില്‍
മാനംമുട്ടെ ഉയര്‍ന്നുപൊങ്ങി
കറുത്തപുകയും വികിരണവും
വിറച്ചുനിന്നുച്ചരിത്രത്താളുകള്‍ .
ഏറ്റുവാങ്ങിയാദുരന്തഭൂമികള്‍
ഹൃദയം പൊട്ടിക്കരഞ്ഞുവോ ?
ഹിരോഷിമയുടെ തീരങ്ങള്‍

മൂകസാക്ഷി , നാഗസാക്കി
തേങ്ങുന്നൂലോകം
ഹിരോഷിമയുടെ വീഥികളില്‍
തീമഴ പെയ്ത ആഗസ്റ്റ് ആറ്.
പെയ്തിറങ്ങിയ തീമഴയില്‍
ജലം തിളച്ചു ഒഹയോ നദിയില്‍
കരിഞ്ഞ പറവകള്‍, ചിതറിയ മാംസം
തകര്‍ന്നടിഞ്ഞൂ സൗധങ്ങള്‍ !

അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !
പുസ്തകസഞ്ചി തോളില്‍ തൂക്കി
നടന്നുനീങ്ങിയ പൈതങ്ങള്‍
കരിഞ്ഞമര്‍ന്നു പാറ്റകളെപോല്‍
ഒഴുകീനദിയില്‍ മനുഷ്യജഡങ്ങള്‍
അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !

കണ്ണു തുറക്കാം ശാന്തിയിലേക്കിനി
അതാണു നമ്മുടെ സുന്ദരസ്വപ്നം

വിശ്വശാന്തി പുലരട്ടെ
യുദ്ധമില്ലാത്ത ഭൂമി
അതായിരിക്കട്ടെ നമ്മുടെ സ്വപ്നം.

Wednesday, 24 April 2013


ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 95.6 % വിജയം
അഭിനന്ദനങ്ങള്‍

Wednesday, 7 November 2012

സബ് ജില്ല ഐ ടി മേള


സബ് ജില്ലാതല ഐ ടി മേളയില്‍ വെബ് ഡിസൈനിങ്ങില്‍ രാഹുല്‍ എന്‍ ആര്‍ ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന് ഉല്ലാസ് പി ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ക്വിസ്സില്‍ രാഹുലിന് മൂന്നാം സ്ഥാനവും ലഭിച്ചു

നവംബര്‍ 1 മലയാളദിനം