ഗവ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പൂങ്കുന്നം
Pages
Home
Downloads
History
Staff
P T A
Links
Photo Gallery
പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം
Monday, 4 June 2012
പ്രവേശനോത്സവം
പ്രവേശനോത്സവം 2012 ജൂണ്‍ 4 വിപുലമായ പരിപാടികളോടെ ആയിരുന്നു ആഘോഷിച്ചത്. പുതുപുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് 1 മുതല്‍ 12 വരെയുള്ള കുട്ടികള്‍ സ്ക്കൂള്‍ അങ്കണത്തില്‍ കൃത്യം 9.20 ന് അണിനിരന്നു. മനസ്സില്‍ ഒട്ടേറെ പ്രതീക്ഷകളും സംശയങ്ങളും ആശങ്കകളും പേറിയാണ് അവര്‍ സ്ക്കുള്‍ മൈതാനത്ത് വന്നുചേര്‍ന്നത്. "വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്" എന്ന മുദ്രാവാക്യമാണ് അവരെ പ്രവേശനകവാടത്തില്‍ എതിരേറ്റത്. കുരുത്തോലകളും വര്‍ണ്ണപകിട്ടേറിയ അരങ്ങുകളും സ്ക്കൂള്‍ പരിസരത്ത് അണിയിച്ചൊരുക്കിയിരുന്നു. ഓരോ വിദ്യാര്‍ത്ഥികളും വര്‍ണ്ണ ശബളമായ ബലൂണുകള്‍ കയ്യില്‍ പിടിച്ചിരുന്നു. ഓരോ വിദ്യാര്‍ത്ഥികളുടേയും അടുത്തേക്കും അദ്ധ്യാപകര്‍ മധുരപലഹാരങ്ങളുമായെത്തി. വിദ്യയുടെ മധുരം അവര്‍ നുണഞ്ഞു. രക്ഷിതാക്കളും പി ടി എ ഭാരവാഹികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കൃത്യം 9.30 ന് ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ സ്വാഗതം അര്‍പ്പിച്ചു. ചടങ്ങില്‍ സന്നിഹിതരായിരുന്ന എല്ലാ വിശിഷ്ട അതിഥികളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. വിദ്യാലയത്തിന്റെ സമഗ്രമായ വളര്‍ച്ച S S L C 100% ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ S S L C വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദിച്ചു. വരുംവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി വിവരിച്ചുകൊണ്ട് സ്വാഗതം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവഗാനം കുട്ടികള്‍ ആലപിച്ചു. വിദ്യാലയത്തിലേക്കുള്ള വരവിന്റെ മഹത്വം വിളിച്ചോതുന്ന ഒരു ഗാനമായിരുന്നു അത് . യോഗത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നത് പി ടി എ പ്രസിഡന്റ് ശ്രീ രാജേഷ് ഷണ്‍മുഖന്‍ ആയിരുന്നു. കുട്ടികളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് S S L C വിജയം അതില്‍ ഊന്നിയായിരുന്നു അദ്ദേഹം സംസാരിച്ചത്. പൂങ്കുന്നം സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ ശ്രീമതി വൈദേഹിയായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെയും ഈ പ്രദേശത്തിന്റേയും വളര്‍ച്ചയ്ക്ക് ഓരോരുത്തരും അണിചേരണം എന്ന സന്ദേശവുമായി കൗണ്‍സിലര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരും വര്‍ഷത്തേക്ക് എല്ലാതരത്തിലുമുള്ള സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ ജോഷി കെ മാത്യു ആശംസകള്‍ നേര്‍ന്നു. സ്ക്കൂളിന്റെയും ഹയര്‍സെക്കണ്ടറിയിലേയും കുട്ടികളെ വിജയപാതയിലേക്കു നയിക്കാനുള്ള എല്ലാ പിന്തുണകളും അദ്ദേഹം വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കായി രൂപം കൊണ്ടിട്ടുള്ള തൃശ്ശൂര്‍ U R C യിലെ ട്രെയിനര്‍ ശ്രീമതി ജ്യോതി ആശംസകള്‍ അര്‍പ്പിച്ചു. അര്‍പ്പണ മനോഭാവവും കഴിവുകളും കൂടുതല്‍ ഉള്ള അധ്യാപകരാണ് ഈ വിദ്യാലയത്തില്‍ ഉള്ളതെന്നും അത് കുട്ടികളുടെ വളര്‍ച്ചയില്‍ തിളക്കം വര്‍ദ്ധിപ്പിക്കുമെന്നും ടീച്ചര്‍ പറഞ്ഞു വച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് എന്നും കുട്ടികളുടെ കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പും നല്കി. വിദ്യാലയത്തിലേക്കു പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുംസ്ക്കീളിന്റെ വക സൗജന്യ യൂണിഫോം വിതരണം ചെയ്തു. കൗണ്‍സിലര്‍ ശ്രീമതി വൈദേഹി, ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് യൂണിഫോം വിതരണം നിര്‍വഹിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അരിയും ചടങ്ങില്‍ വിതരണം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പി കെ യുടെ രക്ഷാകര്‍ത്താക്കള്‍ക്കുള്ള സന്ദേശമടങ്ങിയ കത്ത് "സ്നേഹസ്പര്‍ശം" അസംബ്ലിയില്‍ വായിച്ചു. ചടങ്ങിന്റെ സമാപനത്തില്‍ സ്റ്റാഫ് സെക്രട്ടറി ജി കെ അനില്‍കുമാര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment