പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Thursday 1 January 2015


"കിങ്ങിണിക്കൂട്ടം"




 

           ഫോക്കസിന്റെ ഭാഗമായി പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്ററി സ്ക്കുളില്‍ പരിസര പ്രദേശത്തെ അങ്കണവാടികളിലെ കുട്ടികളെ ഉള്‍പ്പെടുത്തിക്കോണ്ട് "കിങ്ങിണിക്കൂട്ടം" എന്ന പരിപാടി 29/11/2014 ശനിയാഴ്ച സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുകയുണ്ടായി. 9 അങ്കണവാടികളില്‍ നിന്നയി 55 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളോടൊപ്പം രക്ഷിതാക്കളും അങ്കണവാടി ടീച്ചര്‍മാരും എത്തിച്ചേര്‍ന്നിരുന്നു.

           സ്ക്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി വൈദേഹി ഉദ്ഘാടനം നിര്‍വഹിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ വി കെ ചന്ദ്രപാലന്‍ മാസ്റ്റര്‍ സ്വാഗതവും , ശ്രീമതി കുമാരി ശൈലജ ( CDPO പുഴക്കല്‍ അഡീഷണല്‍ തൃശ്ശൂര്‍ അര്‍ബന്‍ ), പൂങ്കുന്നം അങ്കണവാടി അദ്ധ്യാപിക ശ്രീമതി സിന്ധു എന്നിവര്‍ ആശംസകളും അര്‍പ്പിക്കുകയുണ്ടായി.

           പ്രസ്തുത പരിപാടിയോടനുബന്ധിച്ച് അങ്കണവാടി കുട്ടികള്‍ക്കായി സംഘഗാനം, ആംഗ്യപാട്ട് , കഥ പറയല്‍, കളറിംഗ്, നാടോടിനൃത്തം എന്നീ കലാമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. "കിങ്ങിണിക്കൂട്ട" ത്തിന് എത്തിച്ചേര്‍ന്ന എല്ലാകുട്ടികളും തന്നെ കലാപരിപാടികളില്‍ സജീവമായി പങ്കെടുത്തു.

           കിങ്ങിണിക്കൂട്ടത്തിന് എത്തിച്ചേര്‍ന്ന എല്ലാകുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. മികച്ച പ്രകടനം കാഴ്ടവച്ചവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും നല്കുകയുണ്ടായി. സമ്മാനദാനത്തിനുശേഷം ഹെഡ്മാസ്റ്റര്‍ ശ്രീ ജയരാജന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

            കിങ്ങിണിക്കൂട്ടത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സദ്യ നല്കുകയുണ്ടായി. സന്തോഷത്തിന്റെ പ്രതീകമായി വര്‍ണ്ണശബളമായ ബലൂണുകള്‍ നല്കി കുഞ്ഞുങ്ങളെ യാത്രയാക്കി.