പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday 30 June 2019

ജ്ഞാനോദയം ഗ്രന്ഥശാലയിൽ വായന മത്സരം

                        പൂങ്കന്നം ജ്ഞാനോദയം ഗ്രന്ഥശാലയിൽ നടന്ന യു.പി വായന മത്സരം സി. ആർ ദാസ് ഉദ്ഘാടനം ചെയ്തു.  ലൈബ്രറി പ്രസിഡന്റ് വി.കെ സുകമാരൻ അദ്ധ്യക്ഷനായിരുന്നു. ഡോ. ഉഷ നമ്പീശൻ, പി എൻ ഭാസ്കരൻ, കെ ആർ സോഹൻലാൽ, തുടങ്ങിയവർ ആശംസകൾ നേർന്നു. നേതൃസമിതി കൺവീനർ ബിജു ഫ്രാൻസിസ് സ്വാഗതവും സെക്രട്ടറി പി കെ രാജൻ നന്ദിയും രേഖപ്പെടുത്തി. മത്സര വിജയികൾ മൂന്നുപേരും പൂങ്കുന്നം ഗവ. സ്കൂൾ വിദ്യാർത്ഥികൾ ആണ് മുഹമദ് അനസ് ,വിന്ദുജ വി, സരിഗ മേനോൻ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

Tuesday 25 June 2019

അക്ഷരമരമൊരുക്കി അറിവിന്റെ ലോകത്തേക്ക്

                           അക്ഷരം അനശ്വരമാണ്. അനശ്വരമായ ഈ അക്ഷരങ്ങളാണ് അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്നത്. അറിവ് , അന്‍പ് , അനുകമ്പ മൂന്നിനും വഴിയൊന്നാണ് - അത് പുസ്തകങ്ങള്‍ തന്നെ .. പുസ്തകങ്ങള്‍ മന്ത്രസിദ്ധിയുള്ള കുട്ടിച്ചാത്തന്മാരാണ്. ഞൊടിയിടകൊണ്ട് അവ നമ്മെ വിസ്മയ ലോകങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകും. മഹാതിശയങ്ങളിലേക്കു വഴി നടത്തും. മന്ത്രവടി കിട്ടിയ കുഞ്ഞുകഥാപാത്രങ്ങളെപ്പോലെ അവ നമുക്ക് ആത്മവിശ്വാസത്തിന്റെ വലിയ കരുത്തു നല്‍കും. . ഉള്ളിലെന്നും മുഴങ്ങുന്ന ആത്മബലത്തിന്റെ മന്ത്രനാദമായി വായനാനുഭവം കൂടെയുണ്ടാവും. ജീവിതത്തിന്റെ ഏതേതു തുറയിലേക്കു തുഴഞ്ഞെത്തിയാലും എന്നും ഒപ്പമുണ്ടാവുന്നതാണ് ഭാഷ. പ്രാണവായു പോലെയാണതും. ഭാഷയില്ലാതെ ജീവിതമില്ല. ശുദ്ധവായുവും ശുദ്ധജലവും പോലെ വേണം നമുക്ക് നല്ല ഭാഷയും. വേറെ എവിടെ നിന്നാണത് കിട്ടുക! നല്ല പുസ്തകങ്ങളില്‍ നിന്നല്ലാതെ! വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും'...... കുഞ്ഞുണ്ണി മാഷുടെ ഈ ചൊല്ല് അന്വര്‍ത്ഥമാണ്.

Monday 24 June 2019

SSLC ക്ക് നൂറുശതമാനം വിജയം നേടിയ പൂങ്കുന്നം GHSS നെ ജ്ഞാനോദയം ഗ്രന്ഥശാല ആദരിച്ചപ്പോൾ



ഗ്രന്ഥശാലാ സന്ദർശനം
 
            പൂങ്കുന്നം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല സന്ദർശിച്ചു. കുട്ടികൾക്കുവേണ്ടി ഗ്രന്ഥശാലയിൽ കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങളുടെ പ്രദർശനമൊരുക്കിയിരുന്നു. സന്ദർശനപരിപാടി നുറുങ്ങ് മാസികയുടെ പത്രാധിപരും ഗ്രന്ഥശാല പ്രവർത്തകനുമായ ശ്രീ.മധു നുറുങ്ങ് ഗ്രന്ഥശാലകളുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ്സെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് ശ്രീ. വി കെ സുകുമാരൻ അധ്യക്ഷനായി. പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ ആശംസകളർപ്പിച്ചു. ലൈബ്രറേറിയൻ ശ്രീ.ബിജു ഫ്രാൻസീസ് സ്വാഗതവും ശ്രീ.സോഹൻലാൽ നന്ദിയും രേഖപ്പെടുത്തി. യോഗാനന്ദരം കുട്ടികൾ നേരത്തേ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ലൈബ്രറേറിയൻമാരായ ശ്രീ.ബിജു ഫ്രാൻസീസ്, ശ്രീമതി.ആശ ബിജു എന്നിവരുമായി അഭിമുഖവും നടത്തി. മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകിക്കൊണ്ടാണ് ഗ്രന്ഥശാലാ പ്രവർത്തകർ കുട്ടികളെ യാത്രയാക്കിയത്.

Friday 21 June 2019

അന്തർദേശീയ യോഗാ ദിനം ജൂണ്‍ 21 
 
             
              ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു. ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നു 
                ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഇതിന്റെ ഭാഗമായിക്കൊണ്ട് പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലും യോഗാ ദിനം ആചരിച്ചു. തൃശൂർ ഹടയോഗ വിദ്യാ കേന്ദ്രം ഡയറക്ടർ ശ്രീമതി.പ്രസീതാ ബാലയുടെ നേതൃത്വത്തിലാണ് യോഗാ പരിപാടികൾ അരങ്ങേറിയത്. നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.വരദരാജൻ മാസ്ററർ ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻ കുട്ടി മാസ്ററർ സ്വാഗതവും സ്റ്റുഡൻറ് ലീഡർ കുമാരി. ഗോപിക മേനോൻ നന്ദിയും പറഞ്ഞു

Thursday 20 June 2019

ലൈബ്രേറിയനുമായി അഭിമുഖം
 


അക്ഷരായനത്തിന്റെ ഒരു പ്രധാന പടവായിരുന്നു. ലൈബ്രറി സന്ദര്‍ശനം സോഹന്‍ലാല്‍ മാഷാണ്.അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്തത്.കുട്ടികള്‍ തയ്യാറാക്കിയ ചോദ്യാവലിയും കൊണ്ടാണ് പോ യത്. ലൈബ്രേറിയനുമായി അവര്‍ ഇന്റര്‍വ്യു നടത്തി. ജ്ഞാനോദയം ലൈബ്രറി പൂങ്കുന്നം കുട്ടികള്‍ക്കു വേണ്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വായനാപക്ഷാചരണ ക്കാലത്ത് ലൈബ്രറി സന്ദര്‍ശനം നടത്തിയതു കൊണ്ട് കുട്ടികള്‍ക്ക് സാഹിത്യക്ലാസ്സും കേള്‍ക്കാന്‍ കഴിഞ്ഞു. ബാലസാഹിത്യകൃതികളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. എല്ലാ കുട്ടികള്‍ക്കും പുസ്തകം നല്കി അവരെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാനുള്ള ഒരു കാല്‍വയ്പും നടത്തി. കുട്ടികളുടെ ലൈബ്രറി സന്ദര്‍ശനം മികച്ച ഒരനുഭവമായിരുന്നു.
യു.എ.ഇ.യിലെ ‘പെൻസിൽമാൻ’ പൂങ്കുന്നം ഗവ. സ്ക്കൂളില്‍ നാനൂറിൽപ്പരം പെൻസിലുകൾ വിതരണംചെയ്തു 

                 ക്രിസ്മസ് രാവില്‍ കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി വരുന്ന ക്രിസ്മസ് അപ്പൂപ്പനെ എല്ലാവര്‍ക്കും പരിചിതമാണ്. കുട്ടികള്‍ക്ക് മിഠായിയും സമ്മാനങ്ങളുമായി വരുന്ന കാബൂളിവാലമാരെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തുറന്നപ്പോള്‍ കേരളത്തിലെ കുട്ടികള്‍ക്ക് സമ്മാനമായി പഠനോപകരണങ്ങളുമായി എത്തിയിരിക്കുകയാണ് കൃഷ്ണമൂര്‍ത്തി വെങ്കിട്ടരാമനെന്ന പ്രവാസിയായ തിരുനെല്‍വേലിക്കാരന്‍. യു.എ.ഇ.യില്‍ താമസമാക്കിയ കെ. വെങ്കിട്ടരാമന്‍ അവിടുത്തുകാര്‍ക്ക് 'പെന്‍സില്‍ മാന്‍' ആണ്. തൃശ്ശൂര്‍കാര്‍ക്ക് 'പെന്‍സില്‍ മാമനും'. കേരളത്തിലെ വിവിധ ജില്ലകളില്‍ ആയിരത്തോളം സ്‌കൂളുകളില്‍ പഠനോപകരണങ്ങളും യൂണിഫോമും ഇതിനോടകം ഇദ്ദേഹം വിതരണം ചെയ്തു

Wednesday 19 June 2019


വായനാദിനം

 
       പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വായനാദിനാഘോഷം പ്രശസ്ത മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ.അലി കടുകശ്ശേരി ഉദ്ഘാടനംചെയ്തു. കുട്ടികള്‍ക്ക് കഥകള്‍ പറ‍ഞ്ഞുകൊടുക്കുകയും അവരുമായി സംവഗിക്കുകയും ചെയ്തു. യോഗത്തിൽ സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.സുജയകുമാരി അധ്യക്ഷയായി. വായനാദിന സ്വാഗതഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടികൾക്ക് വിദ്യാരംഗം സാഹിത്യവേദി കൺവീനർ ശ്രീമതി.പുഷ്പലത ടീച്ചർ സ്വാഗതവും സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ നന്ദിയും പറഞ്ഞു.

Thursday 6 June 2019


പുതു വര്‍ഷത്തില്‍ പുത്തനുണര്‍വ്വോടെ
 
               അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി അക്ഷരമുറ്റത്തേക്ക് എത്തിയ കുഞ്ഞുങ്ങളെ വരവേറ്റത് വര്‍ണ്ണാഭമായ ചടങ്ങോടെയായിരുന്നു. സ്ക്കൂളും പരിസരവും കൊടിതോരണങ്ങള്‍, ബലൂണ്‍ എന്നിവകൊണ്ട് അലങ്കരിച്ചു. രാവിലെ 9.30 ന് സ്ക്കൂള്‍ ഹാളില്‍ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും അഭ്യുദയകാംക്ഷികളും ഒത്തുചേര്‍ന്നു. വാര്‍‍‍ഡ് കൗണ്‍സിലര്‍ ശ്രീമതി ലളിതാംബിക യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു മണികണ്ഠന്‍ യോഗത്തില്‍ അദ്ധ്യക്ഷയായി. പി ടി എ മെമ്പര്‍മാര്‍ ,ഒ.ആര്‍.സി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. നവാഗതരായ കുട്ടികള്‍ക്ക് ചേക്കുട്ടി പാവകള്‍, ബാഗ്, പുസ്തകം, പേന, പെന്‍സി ല്‍ , ബലൂണുകള്‍, യൂണിഫോം എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം ആലപിച്ചു.മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളെ വായിച്ചു കേള്‍പ്പിച്ചു. ഒ.ആര്‍.സി പ്രതിനിധികള്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഫാദര്‍ പൊട്ടക്കലച്ചന്‍ രക്ഷിതാക്കള്‍ക്കായി ഒരു ബോധവല്‍ക്കരണക്ലാസ്സ് നടത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്കി.