പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Tuesday 30 July 2019

Online World Record 


അക്ഷരായനം - സീസൺ 3 വായനമഹോത്സവം 

                   സമഗ്ര ശിക്ഷാ കേരള തൃശ്ശൂർ അർബൻ റിസോഴ്സ് സെന്ററും തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ഷരായനം - സീസൺ 3 വായനമഹോത്സവം കോർപറേഷൻ തല ശില്പശാല ജൂലൈ 27 ശനിയാഴ്ച തൃശ്ശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കന്ററി വിദ്യാലയത്തിൽ വച്ചു നടന്നു. തൃശൂർ കോർപറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീമതി എം. എസ് സമ്പൂർണ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടന കർമം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കരോളി ജോഷ്വ നിർവഹിച്ചു. യു. ആർ. സി. ബ്ലോക്ക്‌ പ്രോഗ്രാം കോ - ഓർഡിനേറ്റർ ചുമതല വഹിക്കുന്ന ശ്രീ സി. സാജൻ ഇഗ്‌നേഷ്യസ് സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും കേരളവർമ കോളേജ് റിട്ടയർഡ് പ്രൊഫസറുമായ ശ്രീ കാവുമ്പായി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ കേരള യുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ പി. ഡി പ്രകാശ് ബാബു മുഖ്യാതിഥി ആയിരുന്നു. ഡിവിഷൻ കൗൺസിലർ ശ്രീ കൃഷ്ണൻകുട്ടി മാസ്റ്റർ, തൃശൂർ എഇഒ മാരായ ശ്രീ പി. എം ബാലകൃഷ്ണൻ, ശ്രീമതി അജിത കുമാരി ഡയറ്റ് ഫാക്വൽറ്റി ശ്രീ രമേഷ് എൻ. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തൃശൂർ താലൂക്ക് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ശ്രീ എം. എസ് ശങ്കരനാരായണൻ യോഗത്തിൽ നന്ദി അർപ്പിച്ചു.മേഖലാതല ശില്പശാലയിൽ വിജയികളായ  150 കുട്ടികൾ ,  45 അധ്യാപകർ ,   45 രക്ഷിതാക്കൾ  എന്നിവരാണ് യു. ആർ. സി തല ശില്പശാലയിൽ  പങ്കെടുക്കുവാൻ  അവസരം  ലഭിച്ചത്.
  മത്സരാർത്ഥികൾ  തയ്യാറാക്കിയ  പ്രൊഫൈലിനെ  അടിസ്ഥാനമാക്കിയുള്ള  അവതരണങ്ങളാണ്  ശില്പശാലയിൽ നടന്നത്.  ഒരു  ആസ്വാദനക്കുറിപ്പ് ,  ഒരു  സാഹിത്യകാരനെക്കു റിച്ചുള്ള  ജീവരേഖ , ലൈബ്രേറിയനുമായുള്ള അഭിമുഖ ക്രോഡീകരണം  എന്നിവയാണ്   അവതരണങ്ങളിൽ  ഉൾപ്പെടുത്തിയിരുന്നത്.നമ്മുടെ സ്ക്കൂളിലെ പുഷ്പലത ടീച്ചര്‍ക്ക്  രണ്ടാം സ്ഥാനം ലഭിച്ചു.

Monday 22 July 2019

ജൂലൈ 22
🛰🛰🛰🛰🛰


ഇന്ന്:  

ഇന്ത്യയുടെ അഭിമാന ദിനം

       🛰🛰🛰🛰🛰

 ചന്ദ്രന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ - 2 ഇന്ന് ഉച്ചയ്ക്ക് 2.42 ന് വിക്ഷേപിക്കും.

🛰🛰🛰🛰🛰
 ശ്രീഹരിക്കോട്ടയിലെ സതീഷ്
ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക്
3 ഉപഗ്രഹവുമായി കുതിച്ചുയരും .

 വിക്ഷേപിച്ച്‌ 15 മിനുട്ടിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.

 അഞ്ച് തവണയായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തി
ലെത്തിക്കും. പേടകത്തിന്റെ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുക.

 ഗവേഷണത്തിനായി 13 പേലോഡുകളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്.

മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ.
 ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമാണ് ഈ പേര്.

 ചാന്ദ്രയാന്‍ രണ്ടിലൂടെ സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് .

 ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചാന്ദ്രയാന്‍ ഇറങ്ങുക.

 ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്‌ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് .

ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച്‌ വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

 റോവറിന്റെ പേര് 'പ്രഗ്യാന്‍' എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കറങ്ങി വിവരങ്ങളെത്തിക്കലാണ് 'പ്രഗ്യാന്റെ' ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.

 ജിഎസ്‌എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് - 3 യിലേറിയാണ് ചാന്ദ്രയാന്‍ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക.

800 കോടി രൂപ ചിലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3-യ്ക്ക് കഴിയുമെന്ന കാര്യത്തില്‍ ഐഎസ്‌ആര്‍ഒക്ക് യാതൊരു ആശങ്കകളുമില്ല.

🛰🛰🛰🛰🛰

 പത്ത് വര്‍ഷം മുമ്പ് 2008 ഒക്ടോബര്‍ 22നായിരുന്നു ആദ്യ ചാന്ദ്രയാന്‍ വിക്ഷേപണം.

🛰🛰🛰🛰🛰
πവൃത്ത സൗന്ദര്യത്തിന്റെ രഹസ്യം പൈ π 
പൈ അപ്രോക്സിമേഷൻ ദിനം - ജൂലൈ 22
 
                ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം. 1989-ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്. ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു. 2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി. പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015-ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്. 22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. അതിനാലാണ് ജൂലൈ 22 പൈ ദിനമായി ആചരിക്കുന്നത്,

 
               
                           പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു. പൈ വില കണ്ടെത്തുന്നതിനുള്ള പ്രായൊഗിക രീതി നൂലിന്റെ സഹായത്തോടെ പ്രധാനധ്യാപിക ശ്രീമതി സുജയകുമാരി ടീച്ചർ തന്റെ ഉദ്ഘാടനപ്രസംഗത്തിൽ വിശദീകരിച്ചു. പൈ എന്ന ആശയം കൃത്യമായി ബോധ്യപ്പടുത്തുന്നതിന് കുട്ടികൾക്കുവേണ്ടി ഒരുക്കിയ കളിയിൽ വിദ്യാലയത്തിലെ എല്ലാകുട്ടികളും പങ്കാളികളായി. പ്രവർത്തനങ്ങൾക്ക് ഗണിതാധ്യാപിക ശ്രീമതി സത്യഭാമടീച്ചർ നേതൃത്വം നൽകി. എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീലത ടീച്ചർ സ്വാഗതവും സീനിയർ അസിസ്ററന്റ് ശ്രീ കൃഷ്ണൻകുട്ടി മാസ്ററർ നന്ദിയും പറഞ്ഞു.

Sunday 7 July 2019

അക്ഷരായനം

 
       2017-18 അദ്ധ്യയനവര്‍ഷം തൃശ്ശൂര്‍ അര്‍ബന്‍ റിസോഴ്സ് സെന്റര്‍ നടപ്പിലാക്കിവരുന്ന തനതു വായനാപരിപോഷണ പരിപാടിയാണ് അക്ഷരായനം . നമ്മുടെ ജീവിതചര്യകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന വായനാശിലത്തെ പുനരുജ്ജിവിപ്പിക്കുന്നതിനായി വായനയിലേക്കു നടത്തുന്നൊരു മടക്കയാത്രയാണ് അക്ഷരായനം . അക്ഷരങ്ങളോടൊപ്പം അക്ഷരങ്ങളിലേക്ക് അക്ഷരങ്ങളിലൂടെ നടത്തുന്ന അനന്തയാത്ര.. വിജ്ഞാനത്തിന്റെ മഹത്തായലോകത്തെ വിദ്യാലയസമുഹത്തിന് പ്രാപ്തമാക്കുന്ന വായനയുടെ വാതായനങ്ങളാണ് അക്ഷരായനം .  
                                അക്ഷരായനം സീസണ്‍ മൂന്ന് എന്ന പേരില്‍ അര്‍ബന്‍ റിസോഴ്സ് സെന്ററും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയുടെ ഓരോ ഘട്ടത്തിലും പൂങ്കുന്നം ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കുളിന്റെപ്രവര്‍ത്തനം മികച്ചതായിരുന്നു. മൂന്ന് അധ്യാപകര്‍ , രക്ഷിതാക്കള്‍, പത്തു കുട്ടികള്‍ എന്നിവരാണ് സ്ക്കുള്‍ തല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഉഷ ടീച്ചര്‍, ശ്രീലത ടീച്ചര്‍, പുഷ്പലത ടീച്ചര്‍ എന്നിവരടങ്ങുന്ന നേതൃനിരയാണ് കുട്ടികളെ അക്ഷരായനത്തിനു വേണ്ടി പരിശീലിപ്പിച്ചത്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കാനും അവരെഴുതിയ വായനകുറിപ്പുകള്‍ തേച്ചുമിനുക്കിയെടുക്കാനും അധ്യാപകര്‍ ഒപ്പം നിന്നു. മാതാപിതാക്കളുടേയും പിന്തുണ അക്ഷരായനത്തിനുണ്ടായിരുന്നു. 
                              മേഖലാതല മത്സരത്തില്‍ പൂങ്കുന്നം സ്ക്കൂളിന്റെ പ്രതിനിധികള്‍ വിജയികളായി. ശ്രീമതി. പ്രീതി കെ ആര്‍ എന്ന മാതാവിന്റെ വായനകുറിപ്പുകള്‍ കണ്ണീരും കിനാവും എന്ന പുസ്തകത്തെ കുറിച്ചായിരുന്നു.അതിന്റെ അവതരണത്തിനുശേഷം അവര്‍ രണ്ടാം ഘട്ടത്തിലേക്കു കടന്നു. അവ രുടെ മകളായ ഗംഗശ്രി കെ യു , മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ എന്ന മാധവി കുട്ടിയുടെ പുസ്തകമാണ് പരിചയപ്പെടുത്തിയത്. ഗംഗശ്രിയും ഒന്നാം ഘട്ടത്തില്‍ വിജയി ആയി. പി വത്സലയുടെ രചനകള്‍ പരിചയപ്പെടുത്തിക്കൊണ്ട് പുഷ്പലത ടീച്ചറും രണ്ടാം ഘട്ടത്തിലേക്കു കടന്നു.

രക്ഷിതാക്കളും കുഞ്ഞുങ്ങളും

            പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ നിരന്തര രകഷാകർതൃ ശാക്തീകരണ പരിപാടിയായ രക്ഷിതാക്കളും കുഞ്ഞുങ്ങളും കോഴിക്കോട് മേപ്പയ്യൂർ സ്കൂളിലെ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. ദിനേശൻ മാസ്ററർ ഉദ്ഘാടനം ചെയ്തു. പഠനത്തിന്റെ മഹത്വവും രക്ഷിതാക്കളുടേയും കുട്ടികളുടേയും പരസ്പരമുള്ള സമീപനവും എങ്ങനെയുള്ളതാകണമെന്ന് തുടർന്നുനടന്ന ദൃശ്യമാധ്യമത്തിന്റെ സഹായത്തോടെയുള്ള ചർച്ചയിലൂടെ അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കളുടേയും കുട്ടികളുടേയും സർഗ്ഗാത്മകമായ ഇടപെടലിലൂടെ ഏറെ സക്രിയമായിരുന്നു പരിപാടി. തുടർന്നുനടന്ന വിലയിരുത്തലിൽ പരിപാടി ഏറെ പ്രയോജനപ്രദമായിരുന്നുവെന്നും തുടർന്നും ഇത്തരം പരിപാടികളിലേക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ ഏവരും ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു. പരിപാടിക്ക് സോഹൻലാൽ മാസ്ററർ സ്വാഗതവും സീനിയർ അസിസ്ററന്റ് ശ്രീ.കൃഷ്ണൻകുട്ടി മാസ്ററർ നന്ദിയും പറഞ്ഞു.

Friday 5 July 2019

നാടകക്കളരി
 
         നാടകക്കളരി ആരംഭിച്ചു. സാംസ്കാരിക വകുപ്പിന്റേയും തൃശൂർ കോർപ്പറേഷന്റേയും സംയുക്താഭിമുഖ്യത്തിൽ പൂങ്കുന്നം GHSS ൽ നാടകക്കളരി ആരംഭിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് കളരി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക ഉന്നതി പരിപോഷിപ്പിക്കുന്നതിനും പുതുതലമുറയിൽപ്പെട്ട കുട്ടികളിൽ കലാഭിമുഖ്യം വളർത്തുന്നതിനുമായുള്ള പരിപാടിയാണിതെന്ന് ആമുഖപ്രഭാഷണത്തിൽ ഫെലോഷിപ്പ് ഫാക്കൽട്ടി ശ്രീ സനോജ് മാമോ പറഞ്ഞു. മുപ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് പുത്തനുണർവ്വുനൽകും.