പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Thursday, 13 October 2011

ഹൃദയം ഡിസക്ഷന്‍



ഇന്ന് ഞങ്ങളുടെ ബയോളജി ടീച്ചറെത്തിയത് ഒരു നന്നായി പാക്ക് ചെയ്ത ഭാരിച്ച കവറുമായാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി --സാധാരണ ടീച്ചര്‍ ചെടികളും കമ്പുകളുമായാണ് വരാറ് --- എന്തായിരിക്കും ആകവറിലെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞങ്ങള്‍ . അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അത് ഒരു പോത്തിന്റെ ഹൃദയമാണ് . ഹൃദയത്തിന്റെ പ്രവര്‍ത്തനം പറഞ്ഞുകൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്ന് .അത് മറ്റുള്ളവര്‍ക്കുകൂടിഉപകാരപ്പെടട്ടെ എന്നു കരുതി ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സ് വീഡിയോയില്‍ പകര്‍ത്തി . കണ്ടുനോക്കൂ. കമന്റുചെയ്യു.





1 comment: