ഹിരോഷിമയെ അനുസ്മരിച്ചുകൊണ്ട് ഞങ്ങളടെ വിദ്യാലയത്തിലെ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയായ ഉഷടീച്ചര്‍ എഴുതിയ കവിത
അരുതേ യുദ്ധം
അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !
ആണവ യുദ്ധം ജീവിത നാശം
വിജയമതാർക്കും
നൽകുന്നില്ല
കൈ കൂപ്പുന്നു സോദരർ ഞങ്ങൾ
ഇനിയൊരു യുദ്ധം അരുതരുതേ
അരുതേ യുദ്ധം ഇനിയരുതേ !കണ്ണില്ലാത്തൊരു ക്രൂരതയായ് !
ലിറ്റില്‍ബോയും ഫാറ്റ്മാനും
താണ്ഢവമാടി ജപ്പാനില്‍
മാനംമുട്ടെ ഉയര്‍ന്നുപൊങ്ങി
കറുത്തപുകയും വികിരണവും
വിറച്ചുനിന്നുച്ചരിത്രത്താളുകള് .
ഏറ്റുവാങ്ങിയാദുരന്തഭൂമികള്
ഹൃദയം പൊട്ടിക്കരഞ്ഞുവോ ?
ഹിരോഷിമയുടെ തീരങ്ങള്‍
മൂകസാക്ഷി , നാഗസാക്കി
തേങ്ങുന്നൂലോകം
ഹിരോഷിമയുടെ വീഥികളില്‍
തീമഴ പെയ്ത ആഗസ്റ്റ് ആറ്.
പെയ്തിറങ്ങിയ തീമഴയില്‍
ജലം തിളച്ചു ഒഹയോ നദിയില്‍
കരിഞ്ഞ പറവകള്‍, ചിതറിയ മാംസം
തകര്‍ന്നടിഞ്ഞൂ സൗധങ്ങള്‍ !
അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !
പുസ്തകസഞ്ചി തോളില്‍ തൂക്കി
നടന്നുനീങ്ങിയ പൈതങ്ങള്
കരിഞ്ഞമര്‍ന്നു പാറ്റകളെപോല്
ഒഴുകീനദിയില് മനുഷ്യജഡങ്ങള്‍
അരുതേ യുദ്ധം ഇനിയരുതേ !
കണ്ണില്ലാത്തൊരു ക്രൂരതയായ് !
കണ്ണു തുറക്കാം ശാന്തിയിലേക്കിനി
അതാണു നമ്മുടെ സുന്ദരസ്വപ്നം
വിശ്വശാന്തി പുലരട്ടെ
യുദ്ധമില്ലാത്ത ഭൂമി
അതായിരിക്കട്ടെ നമ്മുടെ സ്വപ്നം.
Good. ഈ കവിത http://physicscare.blogspot.in/ എന്ന blog ലും പ്രകാശിപ്പിക്കുന്നു
ReplyDeleteഈ കവിത താങ്കളുടെ ബ്ലോഗില്‍ പ്രകാശിപ്പിച്ചതിന് നന്ദി. ഉഷ ടീച്ചര്‍ക്കുള്ള അംഗീകാരമായി കരുതുന്നു.
ReplyDelete