പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Tuesday 25 June 2019

അക്ഷരമരമൊരുക്കി അറിവിന്റെ ലോകത്തേക്ക്

                           അക്ഷരം അനശ്വരമാണ്. അനശ്വരമായ ഈ അക്ഷരങ്ങളാണ് അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്നത്. അറിവ് , അന്‍പ് , അനുകമ്പ മൂന്നിനും വഴിയൊന്നാണ് - അത് പുസ്തകങ്ങള്‍ തന്നെ .. പുസ്തകങ്ങള്‍ മന്ത്രസിദ്ധിയുള്ള കുട്ടിച്ചാത്തന്മാരാണ്. ഞൊടിയിടകൊണ്ട് അവ നമ്മെ വിസ്മയ ലോകങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകും. മഹാതിശയങ്ങളിലേക്കു വഴി നടത്തും. മന്ത്രവടി കിട്ടിയ കുഞ്ഞുകഥാപാത്രങ്ങളെപ്പോലെ അവ നമുക്ക് ആത്മവിശ്വാസത്തിന്റെ വലിയ കരുത്തു നല്‍കും. . ഉള്ളിലെന്നും മുഴങ്ങുന്ന ആത്മബലത്തിന്റെ മന്ത്രനാദമായി വായനാനുഭവം കൂടെയുണ്ടാവും. ജീവിതത്തിന്റെ ഏതേതു തുറയിലേക്കു തുഴഞ്ഞെത്തിയാലും എന്നും ഒപ്പമുണ്ടാവുന്നതാണ് ഭാഷ. പ്രാണവായു പോലെയാണതും. ഭാഷയില്ലാതെ ജീവിതമില്ല. ശുദ്ധവായുവും ശുദ്ധജലവും പോലെ വേണം നമുക്ക് നല്ല ഭാഷയും. വേറെ എവിടെ നിന്നാണത് കിട്ടുക! നല്ല പുസ്തകങ്ങളില്‍ നിന്നല്ലാതെ! വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും'...... കുഞ്ഞുണ്ണി മാഷുടെ ഈ ചൊല്ല് അന്വര്‍ത്ഥമാണ്.

No comments:

Post a Comment