സ്കൂൾ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രം ഈ വർഷം സംസ്ഥാനത്ത് രണ്ട് സ്കൂളുകൾ അക്കാദമിക പിന്തുണയ്ക്കായി തിരഞ്ഞെടുത്തതിൽഒരു സ്കൂളായ പൂങ്കുന്നം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി സ്കൂൾ വെൽഫെയർ കമ്മറ്റി രൂപീകരിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുലോചന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ ശ്രീമതി കരോലിൻ ജോഷ്വാ ഉദ്ഘാടനം ചെയ്തു. എസ് സി ഇ ആർ ടി അക്കാദമിക് ഹെഡ് ശ്രീ നാരായണനുണ്ണി പദ്ധതി വിശദീകരിച്ചു. എക്സ് എം എൽ എ ശ്രീ എം കെ കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ ശ്രീമതി ലളിതാമ്പിക, ശ്രീ വി രാവുണ്ണി എന്നിവർക്കൊപ്പം റിജു & പി എസ് കെ ഡയറക്ടർ ശ്രീ അനിൽകുമാർ, എസ് എം സി ചെയർമാൻ ശ്രീ ജയപ്രകാശ്, പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു, എം പി ടി എ പ്രസിഡണ്ട് ശ്രീമതി കോമളം, ഒ എസ് എ പ്രസിഡണ്ട് ശ്രീ ഷനോജ് എന്നിവർ ആശംസകളർപ്പിച്ചു. വിവിധ സംഘടനാ ഭാരവാഹികളും ക്ലബ് പ്രധിനിധികളും വായനശാലാ പ്രവർത്തകരും അധ്യാപകരും ചർച്ച സജീവമാക്കി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഭരദരാജൻ മാസ്ററർ സ്വാഗതവും പ്രധനധ്യാപിക ശ്രീമതി സുജയകുമാരി ടീച്ചർ നന്ദിയുമർപ്പിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രൊഫ: രവീന്ദ്രനാഥ്, തൃശൂർ കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജൻ എന്നിവരുടെ രക്ഷാകർതൃത്വത്തിൽ വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചത്. കമ്മറ്റിയുടെ സുഗമമായ നടത്തിപ്പിനായി മൂന്ന് സബ് കമ്മറ്റികൾ കൂടി രൂപീകരിച്ചു. അക്കാദമിക് പ്ലാൻ കമ്മറ്റി. സോഷ്യോ പ്ലാൻ കമ്മറ്റി. ഫിസിക്കൽ പ്ലാൻ കമ്മറ്റി എന്നിവയാണ് രൂപീകരിക്കപ്പെട്ട കമ്മറ്റികൾ. അടുത്ത ആഴ്ചയിൽതന്നെ വിപുലമായ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചുകൊണ്ടാണ് യോഗം പിരിഞ്ഞത്.
No comments:
Post a Comment