ഒന്നാം ക്ലാസ്സിലെ കൂട്ടുകാരുടെ അവതരണം കാണൂ
Monday, 18 November 2019
Thursday, 14 November 2019
രവീന്ദ്രൻ മാഷെ,
നിങ്ങളെന്നെ പ്രതിഭയാക്കി😄
🌸🌸🌸🌸🌸🌸🌸
നവം 14 മുതൽ 28 വരെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി പ്രകാരം പൂങ്കുന്നം ഹൈസ്ക്കൂളിലെ കുറച്ചു കുട്ടികളും മാഷ്മാരും ടീച്ചർമാരും വന്നിരുന്നു.
കുറച്ചു കാലമായി നാട്ടിലെ വിദ്യാലയ,കലാലയ വേദികളിലെ പ്രതിഭകൾ സിനിമാ-സീര്യ ൽ- മിമിക്രി, സ്റ്റാർ സിംഗർ സ്റ്റൈൽ താരങ്ങളാണ്.ഇവരെല്ലാം കുട്ടികൾക്ക് നൽകുന്ന സന്ദേശത്തിന്റെ ഒരു മാതൃകയാണ് പാലക്കാട് മെഡിക്കൽ കോളേജിൽ കണ്ടത്.അവരാരും മോശക്കാരല്ല. പക്ഷെ പഠിക്കുന്ന കാലത്തെങ്കിലും ജ്ഞാനത്തിനോടും യഥാർത്ഥ കലയോടും ആഭിമുഖ്യമുണ്ടാക്കാൻ കഴിയുന്ന വാക്കുകളാണ് കുട്ടികൾ കേൾക്കേണ്ടത്. പാടത്തു പണിയെടുക്കുന്ന കർഷകനിൽ പോലും നൂറ്റാണ്ടുകളുടെ പാരമ്പര്യ ജ്ഞാനമുണ്ടാകും. അത്തരത്തിലുള്ള പ്രതിഭകളും ആദരിക്കപ്പെടണം.
അര നൂറ്റാണ്ട് മുൻപ് കേട്ടു പഠിച്ച ആദർശം, വിത്തമെന്തിനു മർത്ത്യനു വിദ്യ കൈവശമാവുകിൽ
എന്നാണ്. (വിത്തം = ധനം) ' മറ്റെന്തൊക്കെ നശിച്ചാലും ബാക്കി നിൽക്കുക വിദ്യയായിരിക്കും. അതാണ് ഇന്ന് കുട്ടികളോടു പറഞ്ഞത്.
തേടി പിടിച്ചു ഒരു കിലോമീറ്ററോളം നടന്നാണവർ എത്തിയത്.നന്ദി കുട്ടികളെ.
അഞ്ചും പത്തും കിലോ മീറ്റർ നടന്ന് സ്കൂളിലും വായനശാലയിലും പോയിരുന്നവരുടെ കാര്യം പറഞ്ഞു. ആ നടത്തം തന്നെ നൽകുന്ന പാഠം എത്ര വലുതാണ്.
കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായാണ് എത്തിയത്. അതിലെ വരികൾ ഈ പദ്ധതിയുടെ മുഴുവൻ നന്മയും വഹിക്കുന്നു " പൊതുവിദ്യാലയങ്ങളിലെ കൊച്ചുമക്കൾ അങ്ങയുടെ വീട്ടിലേക്ക് എത്തും പുതിയ തലമുറയോട് അങ്ങേക്ക് നൽകുവാനുള്ള സന്ദേശവും ഉപദേശവും അവർക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവർ സ്കൂളിൽ മറ്റു കുട്ടികളുമായി ഈ സന്ദേശം പങ്കുവെക്കും പ്രതിഭകൾ നവ പ്രതിഭകളെ ഉണർത്തുന്ന സർഗ്ഗ പ്രക്രിയയായി ഈ സന്ദർശനം മാറുമെന്നു കരുതുന്നു"
വളരെ അർത്ഥവത്തായ പരിപാടി.
വിദ്യാഭ്യാസ വകുപ്പിന് അഭിവാദ്യങ്ങൾ
ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്
വിദ്യാലയം പ്രതിഭകളോടൊപ്പം
നവം 14 മുതൽ 28 വരെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി പ്രകാരം പൂങ്കുന്നം ഹൈസ്ക്കൂളിലെ കുറച്ചു കുട്ടികളും മാഷ്മാരും ടീച്ചർമാരും
ഡോ. എൻ.ആർ.ഗ്രാമപ്രകാശ് സാറിന്റെ വീട്ടിലെത്തിയപ്പോള്‍

ഡോ. എൻ.ആർ.ഗ്രാമപ്രകാശ് സാറിനെ കുറിച്ച് അല്പം കാര്യം
തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തില്‍ ജനനം. അന്തിക്കാട് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ശ്രീ കേരളവര്‍മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു ജി സി ധനസഹായത്തോടെ സ്‌കൂള്‍ ഓഫ് ഡ്രാമ കേന്ദ്രമാക്കി, കേരളത്തിലെ ബോധനനാടകവേദി എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി. വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും റിസര്‍ച്ച് ഗൈഡായും പ്രവര്‍ത്തിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, കേരള സംഗീത നാടക അക്കാദമി എന്നിവയിലെ ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും നല്ല നാടകവിമര്‍ശനഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് 1997 ലും കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് 2010 ലും ലഭിച്ചു. എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള നാട്ടിക, കണ്ണൂര്‍, ചേളന്നൂര്‍, ഷൊര്‍ണ്ണൂര്‍ കോളേജുകളില്‍ മലയാളം അധ്യാപകനായി മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ചു. നാട്ടിക എസ് എന്‍ കോളേജുകളില്‍ മലയാളം വകുപ്പുമേധാവിയായിരിക്കെ, 2006 ആഗസ്റ്റില്‍ കേരള കലാമണ്ഡലം കല്‍പ്പിതസര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി കേരള സര്‍ക്കാര്‍ നിയമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും 2007 ല്‍ സര്‍വകലാശാലാപദവി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആദ്യ രജിസ്ട്രാര്‍ ആയും നിയമിതനായി. വാതായനങ്ങള്‍ (സാഹിത്യവിമര്‍ശനം), പ്രേക്ഷകരുടെ അരങ്ങ്, നാടകം: പാഠവും പ്രയോഗവും (നാടകപഠനങ്ങള്‍), കേരളത്തിലെ ബോധനനാടകവേദി (ഗവേഷണപഠനം); തെരുവുനാടകം: സിദ്ധാന്തവും പ്രയോഗവും, നവീനനാടകങ്ങള്‍ (സമാഹാരങ്ങള്‍); ഏകാന്തപഥിക (ജീവചരിത്രം) സെത്‌സ്വാനിലെ നല്ല സ്ത്രീ (പരിഭാഷ), തൊഴില്‍കേന്ദ്രത്തിലേക്ക് (നാടകം); കൂത്തമ്പലം (മോണോഗ്രാഫ്); മോഹിനിയാട്ടം -- ഒരു കൈപ്പുസ്തകം തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

Monday, 4 November 2019
വിജിലൻസ് ബോധവൽക്കരണ വാരാചരണം.
നബാഡിന്റേയും കേരള ഗ്രാമീണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തിൽ വിജിലൻസ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇന്ന് അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥികൾക്ക് നബാഡ് ജില്ലാ അധികാരി ശ്രീമതി ദീപ മാഡം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അഴിമതി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ ശ്രീ കൃഷ്ണകുമാർ ആശംസകളർപ്പിച്ചു. പരിപാടികൾക്ക് പ്രധനധ്യാപിക ശ്രീമതി സുജയകുമാരി, സീനിയർ അസിസ്ററന്റ് ശ്രീ കൃഷ്ണൻകുട്ടി മാസ്ററർ, സ്റ്റാഫ് സെക്രട്ടറി ശ്രീ രതീഷ് എന്നിവർ നേതൃത്വം നൽകി.

Subscribe to:
Posts (Atom)