പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Thursday 14 November 2019




രവീന്ദ്രൻ മാഷെ,
നിങ്ങളെന്നെ പ്രതിഭയാക്കി😄
🌸🌸🌸🌸🌸🌸🌸
നവം 14 മുതൽ 28 വരെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതി പ്രകാരം പൂങ്കുന്നം ഹൈസ്ക്കൂളിലെ കുറച്ചു കുട്ടികളും മാഷ്മാരും ടീച്ചർമാരും വന്നിരുന്നു.
കുറച്ചു കാലമായി നാട്ടിലെ വിദ്യാലയ,കലാലയ വേദികളിലെ പ്രതിഭകൾ സിനിമാ-സീര്യ ൽ- മിമിക്രി, സ്റ്റാർ സിംഗർ സ്റ്റൈൽ താരങ്ങളാണ്.ഇവരെല്ലാം കുട്ടികൾക്ക് നൽകുന്ന സന്ദേശത്തിന്റെ ഒരു മാതൃകയാണ് പാലക്കാട് മെഡിക്കൽ കോളേജിൽ കണ്ടത്.അവരാരും  മോശക്കാരല്ല. പക്ഷെ പഠിക്കുന്ന കാലത്തെങ്കിലും ജ്ഞാനത്തിനോടും യഥാർത്ഥ കലയോടും ആഭിമുഖ്യമുണ്ടാക്കാൻ കഴിയുന്ന വാക്കുകളാണ് കുട്ടികൾ കേൾക്കേണ്ടത്. പാടത്തു പണിയെടുക്കുന്ന കർഷകനിൽ പോലും നൂറ്റാണ്ടുകളുടെ പാരമ്പര്യ ജ്ഞാനമുണ്ടാകും. അത്തരത്തിലുള്ള പ്രതിഭകളും ആദരിക്കപ്പെടണം.
അര നൂറ്റാണ്ട് മുൻപ് കേട്ടു പഠിച്ച ആദർശം, വിത്തമെന്തിനു മർത്ത്യനു വിദ്യ കൈവശമാവുകിൽ
എന്നാണ്. (വിത്തം = ധനം) ' മറ്റെന്തൊക്കെ നശിച്ചാലും ബാക്കി നിൽക്കുക വിദ്യയായിരിക്കും. അതാണ് ഇന്ന് കുട്ടികളോടു പറഞ്ഞത്.
തേടി പിടിച്ചു ഒരു കിലോമീറ്ററോളം നടന്നാണവർ എത്തിയത്.നന്ദി കുട്ടികളെ.
അഞ്ചും പത്തും കിലോ മീറ്റർ നടന്ന് സ്കൂളിലും വായനശാലയിലും പോയിരുന്നവരുടെ കാര്യം പറഞ്ഞു. ആ നടത്തം തന്നെ നൽകുന്ന പാഠം എത്ര വലുതാണ്.
കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായാണ് എത്തിയത്. അതിലെ വരികൾ ഈ പദ്ധതിയുടെ മുഴുവൻ നന്മയും വഹിക്കുന്നു " പൊതുവിദ്യാലയങ്ങളിലെ കൊച്ചുമക്കൾ അങ്ങയുടെ വീട്ടിലേക്ക് എത്തും പുതിയ തലമുറയോട് അങ്ങേക്ക് നൽകുവാനുള്ള സന്ദേശവും ഉപദേശവും അവർക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവർ സ്കൂളിൽ മറ്റു കുട്ടികളുമായി ഈ സന്ദേശം പങ്കുവെക്കും പ്രതിഭകൾ നവ പ്രതിഭകളെ ഉണർത്തുന്ന സർഗ്ഗ പ്രക്രിയയായി ഈ സന്ദർശനം മാറുമെന്നു കരുതുന്നു"
വളരെ അർത്ഥവത്തായ പരിപാടി.
വിദ്യാഭ്യാസ വകുപ്പിന് അഭിവാദ്യങ്ങൾ
ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്

No comments:

Post a Comment