പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Friday, 23 December 2011

എല്ലാവര്‍ക്കും  ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍

Saturday, 10 December 2011

സംസ്ഥാന കായികമേളയില്‍ മിന്നുംതാരം അബ്ദു സമദ്

സംസ്ഥാന കായികമേളയില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ ഒന്നാം സ്ഥാനവും 200 മീറ്ററില്‍ രണ്ടാം സ്ഥാനവും ലോങ് ജംപില്‍ മൂന്നാം സ്ഥാനവും നേടിയിരിക്കുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദു സമദ് 


From SPORTS

Tuesday, 29 November 2011

ജൂനിയര്‍ ആണ്‍കുട്ടികളില്‍ വേഗമേറിയ താരം അബ്ദുസ്സമദ്

റവന്യൂ ജില്ലാ സ്ക്കൂള്‍കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ വേഗമേറിയ താരം അബ്ദുസ്സമദ് .

From SPORTS

Monday, 14 November 2011

നവംബര്‍ 14 ശിശുദിനം

എല്ലാവര്‍ക്കും ശിശുദിനാശംസകള്‍




Wednesday, 2 November 2011

പഠന വിനോദയാത്ര





ഇക്കൊല്ലത്തെ പഠനവിനോദയാത്ര അതിരപ്പിള്ളി , വാഴച്ചാല്‍ , സില്‍വര്‍സ്റ്റോം എന്നിവിടങ്ങളിലേക്കായിരുന്നു.

Friday, 28 October 2011

Work Experience

  JITHIN  Second in Writing Chalk making  

സബ് ജില്ല ഐ ടി മേള

അന്തിക്കാട് ഹൈസ്ക്കൂളില്‍ വച്ചു നടന്ന സബ് ജില്ലാതല ഐ ടി മേളയില്‍ വെബ് ഡിസൈനിങ്ങില്‍ ശരത് എം എസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന് മനുചന്ദ്രന് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു

Thursday, 27 October 2011

സബ് ജില്ല ഗണിത ക്വിസ് മത്സരം

സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ പത്താം ക്ലാസ്സിലെ ശരത് എം എസിന് രണ്ടാം സ്ഥാനം അഭിനന്ദനങ്ങള്‍

Thursday, 13 October 2011

ഹൃദയം ഡിസക്ഷന്‍



ഇന്ന് ഞങ്ങളുടെ ബയോളജി ടീച്ചറെത്തിയത് ഒരു നന്നായി പാക്ക് ചെയ്ത ഭാരിച്ച കവറുമായാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി --സാധാരണ ടീച്ചര്‍ ചെടികളും കമ്പുകളുമായാണ് വരാറ് --- എന്തായിരിക്കും ആകവറിലെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞങ്ങള്‍ . അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അത് ഒരു പോത്തിന്റെ ഹൃദയമാണ് . ഹൃദയത്തിന്റെ പ്രവര്‍ത്തനം പറഞ്ഞുകൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണെന്ന് .അത് മറ്റുള്ളവര്‍ക്കുകൂടിഉപകാരപ്പെടട്ടെ എന്നു കരുതി ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സ് വീഡിയോയില്‍ പകര്‍ത്തി . കണ്ടുനോക്കൂ. കമന്റുചെയ്യു.





Tuesday, 4 October 2011

സേവന ദിനം

ഇന്ന് ഉച്ചയ്ക്കുശേഷം സേവനദിനമായിരുന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂടി സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തര്‍ക്കൂം ജോലി വീതിച്ചു നല്കി. ഓരോഗ്രൂപ്പിനും നേതൃത്വം നല്കാന്‍ അദ്ധ്യാപകരും ഉണ്ടായിരുന്നു വൃത്തിയാക്കലിനുശേഷം എല്ലാവരും ലഘുഭക്ഷണം കഴിച്ച് പിരിഞ്ഞു

Wednesday, 28 September 2011

school exhibition

School Sports




ഞങ്ങളുടെ സ്ക്കൂളിലെ ഈ വര്‍ഷത്തെ കായികമേള 27/09/2011 ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്നു. പി ടി എ പ്രസിഡന്റ് രാജേഷ് ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജോഷി മാസ്റ്റര്‍ സ്വാഗതവും ഹെഡ് മിസ്ട്രസ്സ് വിലാസിനി ടീച്ചര്‍ ആശംസകളും അര്‍പ്പിച്ചു.തുടര്‍ന്നു  മാര്‍ച്ച് പാസ്റ്റിനു ശേഷം  കൃത്യം 10 മണിക്കാരംഭിച്ച മത്സരങ്ങള്‍ മൂന്നുമണിയോടെ അവസാനിച്ചു

Thursday, 22 September 2011

മണ്ണാങ്കട്ടയും കരിയിലയും





ഓണാവധിക്കാലത്ത് ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നേടിയ അറിവ് ഉപയോഗിച്ച് ഒമ്പതാം ക്ലാസ്സിലെ അമല്‍ വി കെ തയ്യാറാക്കിയ അനിമേഷന്‍ ചിത്രം

Wednesday, 10 August 2011

ഞങ്ങളുടെ വിദ്യാലയം

കേരളത്തിന്റെ സാംസ്കാരികനഗരമായ തൃശ്ശിവപേരൂരിന്റെ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് പൂങ്കുന്നം. പ്രശസ്തിയുടേയും അംഗീകാരത്തിന്റേയും ഉന്നതശൃംഗങ്ങളിലെത്തിയിട്ടുള്ള സാമൂഹിക രാഷ്ട്രീയനേതാക്കന്മാരും കലാസാംസ്കാരിക നായകന്മാരും പിറവിയെടുത്തത് ഈ സ്ക്കൂള്‍ അങ്കണത്തില്‍ നിന്നാണെന്ന കാര്യം അഭിമാനാര്‍ഹമാണ് . 1926 ല്‍ എല്‍ പി സ്ക്കൂള്‍ ആയി ആരംഭിച്ച് 1961 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും 2004 ല്‍ ഹയര്‍ സെക്കന്ററിയും ആരംഭിച്ചു. ശുഭാപ്തിവിശ്വാസത്തോടെ പുരോഗതിയുടെ പാതയിലൂടെ ഇന്നും സഞ്ചരിക്കുന്നു.