പ്രാര്‍ത്ഥനയോടെ ലഹരി വിരുദ്ധ ദിനത്തിന് നാന്ദി കുറിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ സ്ക്കൂള്‍ ലീഡര്‍ ചൊല്ലിക്കൊടുക്കുകയും വിദ്യാര്‍ത്ഥികള്‍ ഏറ്റു ചൊല്ലുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ , ഹെഡ് മിസ്ട്രസ്സ് എന്നിവര്‍ പ്രതിനിധാനം ചെയ്തു സംസാരിച്ചു. അദ്ധ്യാപകരുടേയും സ്ക്കൂള്‍ കൗണ്‍സിലറുടേയും പരിശ്രഫലമായി സ്ക്കൂള്‍ അസംബ്ലിയില്‍ രണ്ട് സ്കിറ്റുകള്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
പുതുനാമ്പുകളായ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കണമെന്ന കൂട്ടായ ധാരണയുടെ പേരില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപക കൂട്ടായ്മയില്‍ മനുഷ്യചങ്ങല രൂപവത്കരിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കപ്പെട്ടു. സ്ക്കൂളിന്റെ മുന്‍വശത്തെ പാലത്തിന്റെ ഇരുവശവുമായിട്ടാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തിയത് . എല്ലാ വിദ്യാര്‍ത്ഥികളും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് കയ്യില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരുന്നു. ലഹരിക്ക് അടിമപ്പെട്ട മനുഷ്യന്റെ അവസ്ഥയെ ചിത്രീകരിക്കുന്ന ഒരു പ്രതിമ മനുഷ്യച്ചങ്ങലയുടെ ശ്രദ്ധ ആകര്‍ഷിച്ചു. വിവിധ ചിത്രരചനകളും പൊതുജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി.
ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പൂങ്കുന്നം സ്ക്കുളിലെ ഈ ലഘുപരിപാടികള്‍ മൂല്യച്യുതി സംഭവിച്ച സമൂഹത്തിന് ഒരു നേരിയ ചലനമെങ്കിലും ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.
No comments:
Post a Comment