വായനാവാരം ജില്ലാതല ഉദ്ഘാടനം ഞങ്ങളുടെ സ്ക്കൂളില്‍ വച്ച്
ജില്ലാഭരണകൂടം , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് , വിദ്യാഭ്യാസ വകുപ്പ് , പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ , സാക്ഷരതാ മിഷന്‍, കാന്‍ഫെഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം ഞങ്ങളുടെ സ്ക്കൂളില്‍ വച്ചായിരുന്നു.ജില്ലാ കളക്ടര്‍ ശ്രി പി എം ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ ഐ പി പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വായനയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും അകലും തോറും ബുദ്ധിപരമായ ആത്മഹത്യയിലേക്കാണ് നടന്നടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന് വായനാ വാരാഘോഷ സന്ദേശം നല്കിക്കൊണ്ട് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു..
സ്ററാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം ഉസ്മാന്‍ , കൗണ്‍സിലര്‍ വൈദേഹി,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , പ്രിന്‍സിപ്പല്‍ ശ്രീ ജോഷി കെ മാത്യു,ഹെഡ് മിസ്ട്രസ് ശ്രീമതി ടി സി വിലാസിനി, ടി വേലായുധന്‍, സജി തോമസ് , കെ കെ സീതാരാമന്‍ ,എം എസ് അലിക്കുഞ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment