പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Wednesday, 7 November 2012

സബ് ജില്ല ഐ ടി മേള


സബ് ജില്ലാതല ഐ ടി മേളയില്‍ വെബ് ഡിസൈനിങ്ങില്‍ രാഹുല്‍ എന്‍ ആര്‍ ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസന്റേഷന് ഉല്ലാസ് പി ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ക്വിസ്സില്‍ രാഹുലിന് മൂന്നാം സ്ഥാനവും ലഭിച്ചു

നവംബര്‍ 1 മലയാളദിനം


Friday, 28 September 2012

സ്ക്കൂള്‍ കായികമേള


2012 - 13 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ കായികമേള ഇന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്നു. ഹെഡ് മിസ്ട്ട്രസ് ശ്രീമതി വിലാസിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ ജോഷി കെ മാത്യു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എല്ലാ ഇനങ്ങളിലും കുട്ടികളുടെ സജിവ പങ്കാളിത്തം ഉണ്ടായിരുന്നു.

ക്ലാസ്സ് ലീഡര്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുതിയ ഒരനുഭവം

From school election
മലപ്പുറം ജില്ലയിലെ പൂമംഗലം Z.M.H.Sലെ പത്താം ക്ലാസ് വിദ്യാര്ഥിയായിരുന്ന ഇ.നന്ദകുമാര്‍ തയ്യാറാക്കിയ . സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന സമ്മതി എന്ന ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു ക്ലാസ് ലീഡര്‍ ഇലക്ഷന്‍. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി.

Monday, 17 September 2012

ഉപഭോക്താക്കളുടെ അവകാശങ്ങളെ അറിയാന്‍


From consumer club
Consumer club activity യുടെ ഭാഗമായി ഇന്ന് ( 17/09/2012 ) ന് Consumer Protection Act 1986 , Food Safety എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ. ലിസ്സി ഇ എ ( Associate Proffessor of Commerce Vimala College Thrissur )ക്ലാസ്സ് എടുത്തു.ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും വിശദവിവരണം നല്കി. National redrassal forum, State redrassal forum , District redrassal forum എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ നല്കുന്നതിനും അവസരമുണ്ടായി.

ഹിന്ദിദിനാചരണം


चौदह सितंबर हिन्दी दिवस हिन्दी दिवस समारोह का उद्घाटन शुक्रवार कॊ दस बजे श्रीमती ज्योति टीच्चर ने (यु आर सी ट्रैयनर ) किया | प्रधान अध्यापिका अध्यक्ष रही |
From hindi day
अंधविश्वास के विरुद्ध छात्रों का ऩाटक
From hindi day

Wednesday, 5 September 2012

അദ്ധ്യാപകദിന ആശംസകളോടെ........................

സെപ്തംബര്‍ 5 അദ്ധ്യാപകദിനം
സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് അദ്ധ്യാപകരെ പൂച്ചെണ്ട് നല്കി ആദരിച്ചു. ഡോ. എസ് . രാധാകൃഷ്ണനെ അനുസ്മരിച്ച് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഹെഡ് മിസ്ട്രസ് സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരായി ക്ലാസ്സുകള്‍ നടത്തി. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു. വേറിട്ടൊരു നിവസമായി അദ്ധ്യാപകദിനവും തനിമ പുലര്‍ത്തി.

From September 6, 2012


From September 6, 2012
From September 6, 2012

Friday, 24 August 2012

പൂങ്കുന്നം വിദ്യാലയമുറ്റത്ത് മാവേലിയെ വരവേല്‍ക്കാന്‍


പൂങ്കുന്നം വിദ്യാലയമുറ്റത്ത് മാവേലിയെ വരവേല്‍ക്കുന്നു നാടന്‍പൂക്കള്‍. നാണിച്ചൊതുങ്ങിയ തുമ്പയ്ക്ക് ചാരിതാര്‍ത്ഥ്യമായി. ഓണത്തപ്പന്‍ നെറുകയില്‍ ചൂടിയല്ലോ. നന്മകളുടെ കേദാരമായ നാടന്‍പൂക്കള്‍ അപ്രത്യക്ഷമാകുമ്പോള്‍ ഇനിയും ഒരു പുനര്‍ജനിയുണ്ടാകുമോ ? നമുക്ക് കാത്തിരിക്കാം .................

Wednesday, 15 August 2012

സ്വാതന്ത്ര്യദിന ആശംസകള്‍


പ്രിന്‍സിപ്പല്‍ ശ്രി ജോഷി കെ മാത്യു പതാക ഉയര്‍ത്തുന്നു

Friday, 10 August 2012

ശ്രീ അച്ച്യുതമേനോന്‍ ജന്മശതാബ്ദി എന്റോവ്മെന്റ് സമര്‍പ്പണം


സമാരാധ്യനായ സ്വാതന്ത്ര്യസമര സേനാനിയും ക്രാന്തദര്‍ശിയായ ഭരണാധികാരിയുമായിരുന്ന ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി ശ്രീ അച്ച്യുതമേനോന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ കോസ്റ്റ് ഫോര്‍ഡും പ്രഭാത് ബുക്ക് ഹൗസും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീ അച്ച്യുതമേനോന്‍ ജന്മശതാബ്ദി എന്റോവ്മെന്റ് പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിന് ആഗസ്റ്റ് 13 ന് തിങ്കളാഴ്ച  2.30 ന് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്  നടത്തുന്ന ചടങ്ങില്‍ മുന്‍ റവന്യു വകുപ്പുമന്ത്രി  ശ്രീ കെ പി രാജേന്ദ്രന്‍ സമര്‍പ്പിക്കുന്നു.

നോട്ടീസ്

2012 മാര്‍ച്ച് എസ് എസ് എല്‍ സി പരീക്ഷയില്‍ എറ്റവും ഉയര്‍ന്ന ഗ്രേഡ് വാങ്ങിയ ശരത് എം എസ് ന് മുത്തൂറ്റ് ഫൈനാന്‍സിയേഴ്സ് ഏര്‍പ്പെടുത്തിയ ഉപഹാരം ഇന്ന് സ്ക്കൂള്‍ അസംബ്ലിയില്‍ വച്ച് വിതരണം ചെയ്തു.

From MuthootAugust 13, 2012

Tuesday, 24 July 2012

ശാസ്ത്ര സമ്പര്‍ക്ക പരിപാടി


കൊച്ചിന്‍ യൂണിവേര്‍സിറ്റിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഒരു ദിവസത്തെ ശാസ്ത്ര സമ്പര്‍ക്ക പരിപാടിയില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 85 വിദ്യാര്‍ത്ഥികളും 15 അദ്ധ്യാപകരും പങ്കെടുത്തു.
ഫിസിക്സ് , കെമിസ്ട്രി , ബയോളജി ലാബുകളില്‍ വിദ്യാര്‍ത്ഥികള്‍ ക്ക് വിവിധ പരീക്ഷണങ്ങള്‍ ചെയ്തു നോക്കുന്നതിനുള്ള സൗകര്യം ഉണ്ട്.. ഗണിത ആശയങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്നതിനുള്ള മോഡലുകള്‍ ഗണിതലാബില്‍ സജ്ജീകരിച്ചിരിക്കുന്നു. ശാസ്ത്രഗ്രന്ഥങ്ങളുടെ ഒരു അപൂര്‍വ്വ ശേഖരംതന്നെ കുട്ടികള്‍ക്കായുള്ള ശാസ്ത്രഗ്രന്ഥശാലയിലുണ്ട്. പലശാസ്ത്ര തത്വങ്ങളും കളിയിലൂടെ മനസ്സിലാക്കാനുതകുന്നതാണ് ശാസ്ത്ര പാര്‍ക്ക്.
പരീക്ഷണങ്ങള്‍ ചെയ്തും പാര്‍ക്കില്‍ കളിച്ചു പഠിച്ചും ശാസ്ത്രഗ്രന്ഥങ്ങള്‍ പലതും വായിച്ചും സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ശ്രീ. കെ ജി നായര്‍ സാറിന്റെ ക്ലാസ്സു കേട്ടും സമയം പോയതറിഞ്ഞില്ല.

Friday, 6 July 2012

അല്പമൊന്ന് ശ്രദ്ധിക്കുക , റോഡ് അപകടങ്ങള്‍ ഒഴിവാക്കുക


റോഡ് സുരക്ഷയെക്കുറിച്ച്  കേരള പോലീസ് ട്രാഫിക് വിഭാഗം  ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോധവല്‍ക്കരണക്ലാസ്സ്  നടത്തി. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന്  കേരള പോലീസ് ട്രാഫിക് വിഭാഗം പേരാമംഗലം എസ് ഐ ബാബു സാര്‍ വിശദീകരിച്ചു. ജോണ്‍സ് ഹോണ്ട തൃശൂരിലെ സെയില്‍സ് എക്സിക്യൂട്ടീവായ ശശി വീഡിയോ വിശദീകരണം നടത്തി. പ്രധാന അദ്ധ്യാപിക ശ്രീമതി വിലാസിനി ടീച്ചര്‍ സ്വാഗതവും ശ്രീല ടീച്ചര്‍ നന്ദിയും പറഞ്ഞു.

Wednesday, 27 June 2012

നല്ലൊരു ആരോഗ്യത്തിന് കാഴ്ച 2012

ഒരുമിച്ചുതടയാം മഴക്കാലരോഗങ്ങളെ എന്ന ആഹ്വാനവുമായി സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗവ. കോളേജ് ഓഫ് നേഴ്സിങ്  , തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കാഴ്ച 2012  പ്രദര്‍ശനം  വളരെ വിജ്ഞാനപ്രദമായിരുന്നു.

Tuesday, 26 June 2012

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2012 ജൂണ്‍ 26




പ്രാര്‍ത്ഥനയോ‍ടെ ലഹരി വിരുദ്ധ ദിനത്തിന് നാന്ദി കുറിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ സ്ക്കൂള്‍ ലീഡര്‍ ചൊല്ലിക്കൊടുക്കുകയും വിദ്യാര്‍ത്ഥികള്‍ ഏറ്റു ചൊല്ലുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ , ഹെഡ് മിസ്ട്രസ്സ് എന്നിവര്‍ പ്രതിനിധാനം ചെയ്തു സംസാരിച്ചു. അദ്ധ്യാപകരുടേയും സ്ക്കൂള്‍ കൗണ്‍സിലറുടേയും പരിശ്രഫലമായി സ്ക്കൂള്‍ അസംബ്ലിയില്‍ രണ്ട് സ്കിറ്റുകള്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.


പുതുനാമ്പുകളായ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കണമെന്ന കൂട്ടായ ധാരണയുടെ പേരില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപക കൂട്ടായ്മയില്‍ മനുഷ്യചങ്ങല രൂപവത്കരിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കപ്പെട്ടു. സ്ക്കൂളിന്റെ മുന്‍വശത്തെ പാലത്തിന്റെ ഇരുവശവുമായിട്ടാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തിയത് . എല്ലാ വിദ്യാര്‍ത്ഥികളും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് കയ്യില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരുന്നു. ലഹരിക്ക് അടിമപ്പെട്ട മനുഷ്യന്റെ അവസ്ഥയെ ചിത്രീകരിക്കുന്ന ഒരു പ്രതിമ മനുഷ്യച്ചങ്ങലയുടെ ശ്രദ്ധ ആകര്‍ഷിച്ചു. വിവിധ ചിത്രരചനകളും പൊതുജനങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി.


ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പൂങ്കുന്നം സ്ക്കുളിലെ ഈ ലഘുപരിപാടികള്‍ മൂല്യച്യുതി സംഭവിച്ച സമൂഹത്തിന് ഒരു നേരിയ ചലനമെങ്കിലും ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.

Saturday, 23 June 2012

സ്റ്റേറ്റ് ബാങ്കിന്റെ സമൂഹ സുരക്ഷ പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് 10 ഫാന്‍

ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ സമൂഹ സുരക്ഷ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ റൗണ്ട് നോര്‍ത്തിലെ എന്‍ ആര്‍ ഐ ശാഖ സ്ക്കൂളിന് 10 സീലിങ് ഫാനുകള്‍ അനുവദിച്ചു തന്നു. ഇന്നലെ (22/06/2012 ) കാലത്ത് സ്ക്കൂള്‍ അസംബ്ലിയോടനുബന്ധിച്ചു നടന്ന ലളിതമായ ചടങ്ങില്‍ ശാഖാ മാനേജര്‍ ശ്രീമതി ലത കെ പി , സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ക്ക് ഫാനുകള്‍ കൈമാറി. ചടങ്ങില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ജോഷി കെ മാത്യു, പി ടി എ പ്രസിഡന്റ് രാജേഷ് ഷണ്‍മുഖന്‍, കൗണ്‍സിലര്‍ വൈദേഹി , ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Friday, 22 June 2012

വായനാവാരം ജില്ലാതല ഉദ്ഘാടനം ഞങ്ങളുടെ സ്ക്കൂളില്‍ വച്ച്


ജില്ലാഭരണകൂടം , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് , വിദ്യാഭ്യാസ വകുപ്പ് , പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ , സാക്ഷരതാ മിഷന്‍, കാന്‍ഫെഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം ഞങ്ങളുടെ സ്ക്കൂളില്‍ വച്ചായിരുന്നു.ജില്ലാ കളക്ടര്‍ ശ്രി പി എം ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ മേയര്‍ ശ്രീ ഐ പി പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വായനയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും അകലും തോറും ബുദ്ധിപരമായ ആത്മഹത്യയിലേക്കാണ് നടന്നടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന് വായനാ വാരാഘോഷ സന്ദേശം നല്കിക്കൊണ്ട് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു.. സ്ററാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം ഉസ്മാന്‍ , കൗണ്‍സിലര്‍ വൈദേഹി,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , പ്രിന്‍സിപ്പല്‍ ശ്രീ ജോഷി കെ മാത്യു,ഹെഡ് മിസ്ട്രസ് ശ്രീമതി ടി സി വിലാസിനി, ടി വേലായുധന്‍, സജി തോമസ് , കെ കെ സീതാരാമന്‍ ,എം എസ് അലിക്കുഞ്‌ എന്നിവര്‍ സംസാരിച്ചു.

Wednesday, 13 June 2012

സദ്യയോടെ ഉച്ചക്കഞ്ഞിക്കു തുടക്കം


ഞങ്ങളുടെ സ്ക്കൂളിലും ഉച്ചക്കഞ്ഞി വിതരണം തുടങ്ങി. വിഭവസമൃദ്ധമായ സദ്യയോടെയായിരുന്നു തുടക്കം.

Saturday, 9 June 2012

ജൂണ്‍ 6 ശുക്രസംതരണം


ശുക്രസംതരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്ലാസ്സ് സംഘടിപ്പിച്ചു. സയന്‍സ് സൊസൈറ്റിയിലെ നോബിള്‍, ജോഷ്വ എന്നിവരാണ് ക്ലാസ്സ് നയിച്ചത്.

Monday, 4 June 2012

വിജയോത്സവം


2012-13 അധ്യയനവര്‍ഷം പൂങ്കുന്നം ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ യശസ്സിന് ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിയവര്‍ഷമാണ്. 100% വിജയം അതുകൊണ്ടുതന്നെ പ്രവേശനോത്സവവും വിജയോത്സവവും പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുകയുണ്ടായി.തോരണങ്ങളാല്‍ അലംകൃതമായ സ്ക്കൂള്‍ അങ്കണവും നവാതിഥികളായ വിദ്യാര്‍ത്ഥികളുടെപുഞ്ചിരിയും ചടങ്ങിന് മാറ്റു കൂട്ടി. വിജയോത്സവം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്ത് 100% വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു..

പ്രവേശനോത്സവം



പ്രവേശനോത്സവം 2012 ജൂണ്‍ 4 വിപുലമായ പരിപാടികളോടെ ആയിരുന്നു ആഘോഷിച്ചത്. പുതുപുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് 1 മുതല്‍ 12 വരെയുള്ള കുട്ടികള്‍ സ്ക്കൂള്‍ അങ്കണത്തില്‍ കൃത്യം 9.20 ന് അണിനിരന്നു. മനസ്സില്‍ ഒട്ടേറെ പ്രതീക്ഷകളും സംശയങ്ങളും ആശങ്കകളും പേറിയാണ് അവര്‍ സ്ക്കുള്‍ മൈതാനത്ത് വന്നുചേര്‍ന്നത്. "വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്" എന്ന മുദ്രാവാക്യമാണ് അവരെ പ്രവേശനകവാടത്തില്‍ എതിരേറ്റത്. കുരുത്തോലകളും വര്‍ണ്ണപകിട്ടേറിയ അരങ്ങുകളും സ്ക്കൂള്‍ പരിസരത്ത് അണിയിച്ചൊരുക്കിയിരുന്നു. ഓരോ വിദ്യാര്‍ത്ഥികളും വര്‍ണ്ണ ശബളമായ ബലൂണുകള്‍ കയ്യില്‍ പിടിച്ചിരുന്നു. ഓരോ വിദ്യാര്‍ത്ഥികളുടേയും അടുത്തേക്കും അദ്ധ്യാപകര്‍ മധുരപലഹാരങ്ങളുമായെത്തി. വിദ്യയുടെ മധുരം അവര്‍ നുണഞ്ഞു. രക്ഷിതാക്കളും പി ടി എ ഭാരവാഹികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കൃത്യം 9.30 ന് ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ സ്വാഗതം അര്‍പ്പിച്ചു. ചടങ്ങില്‍ സന്നിഹിതരായിരുന്ന എല്ലാ വിശിഷ്ട അതിഥികളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. വിദ്യാലയത്തിന്റെ സമഗ്രമായ വളര്‍ച്ച S S L C 100% ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ S S L C വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദിച്ചു. വരുംവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി വിവരിച്ചുകൊണ്ട് സ്വാഗതം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവഗാനം കുട്ടികള്‍ ആലപിച്ചു. വിദ്യാലയത്തിലേക്കുള്ള വരവിന്റെ മഹത്വം വിളിച്ചോതുന്ന ഒരു ഗാനമായിരുന്നു അത് . യോഗത്തില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നത് പി ടി എ പ്രസിഡന്റ് ശ്രീ രാജേഷ് ഷണ്‍മുഖന്‍ ആയിരുന്നു. കുട്ടികളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ച് S S L C വിജയം അതില്‍ ഊന്നിയായിരുന്നു അദ്ദേഹം സംസാരിച്ചത്. പൂങ്കുന്നം സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ ശ്രീമതി വൈദേഹിയായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെയും ഈ പ്രദേശത്തിന്റേയും വളര്‍ച്ചയ്ക്ക് ഓരോരുത്തരും അണിചേരണം എന്ന സന്ദേശവുമായി കൗണ്‍സിലര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരും വര്‍ഷത്തേക്ക് എല്ലാതരത്തിലുമുള്ള സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ ജോഷി കെ മാത്യു ആശംസകള്‍ നേര്‍ന്നു. സ്ക്കൂളിന്റെയും ഹയര്‍സെക്കണ്ടറിയിലേയും കുട്ടികളെ വിജയപാതയിലേക്കു നയിക്കാനുള്ള എല്ലാ പിന്തുണകളും അദ്ദേഹം വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കായി രൂപം കൊണ്ടിട്ടുള്ള തൃശ്ശൂര്‍ U R C യിലെ ട്രെയിനര്‍ ശ്രീമതി ജ്യോതി ആശംസകള്‍ അര്‍പ്പിച്ചു. അര്‍പ്പണ മനോഭാവവും കഴിവുകളും കൂടുതല്‍ ഉള്ള അധ്യാപകരാണ് ഈ വിദ്യാലയത്തില്‍ ഉള്ളതെന്നും അത് കുട്ടികളുടെ വളര്‍ച്ചയില്‍ തിളക്കം വര്‍ദ്ധിപ്പിക്കുമെന്നും ടീച്ചര്‍ പറഞ്ഞു വച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് എന്നും കുട്ടികളുടെ കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പും നല്കി. വിദ്യാലയത്തിലേക്കു പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുംസ്ക്കീളിന്റെ വക സൗജന്യ യൂണിഫോം വിതരണം ചെയ്തു. കൗണ്‍സിലര്‍ ശ്രീമതി വൈദേഹി, ഹെഡ് മിസ്ട്രസ്സ് ശ്രീമതി ടി സി വിലാസിനി ടീച്ചര്‍ എന്നിവര്‍ കുട്ടികള്‍ക്ക് യൂണിഫോം വിതരണം നിര്‍വഹിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അരിയും ചടങ്ങില്‍ വിതരണം ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പി കെ യുടെ രക്ഷാകര്‍ത്താക്കള്‍ക്കുള്ള സന്ദേശമടങ്ങിയ കത്ത് "സ്നേഹസ്പര്‍ശം" അസംബ്ലിയില്‍ വായിച്ചു. ചടങ്ങിന്റെ സമാപനത്തില്‍ സ്റ്റാഫ് സെക്രട്ടറി ജി കെ അനില്‍കുമാര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Thursday, 26 April 2012


2011 - 2012 വര്‍ഷത്തെ S S L C പരീക്ഷയില്‍ 100% വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ 

 

Friday, 30 March 2012

പരീക്ഷകളെല്ലാം കഴിഞ്ഞു ഇനി അവധിക്കാലം




"എല്ലാ കൂട്ടുകാര്‍ക്കും അവധിക്കാല ആശംസകള്‍"

Sunday, 18 March 2012

പൊരുള്‍ തേടി സെമിനാര്‍

എസ് എസ് എ നടത്തിയ പൊരുള്‍തേടി സെമിനാറില്‍ നമുക്ക് മൂന്നാം സ്ഥാനം സെമിനാറിന് നേതൃത്വം നല്കിയ അനില്‍ സാര്‍ , ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ പ്രദീപ് , ശ്രീരാഗ് ഇവര്‍ക്ക് അഭിനന്ദനങ്ങള്‍

Friday, 3 February 2012

സ്ക്കൂള്‍ വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും ഇന്ന്

സ്ക്കുള്‍ വാര്‍ഷികവും ദിര്‍ഘകാലത്തെ സ്തുത്യര്‍ഹസേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനദ്ധ്യാപിക ശ്രീമതി വിലാസിനി ടീച്ചര്‍ക്കും ഓഫീസ് സ്റ്റാഫ് മോഹനനും ഉള്ള യാത്രയയപ്പു സമ്മേളനം ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും  ഇന്ന് കാലത്ത് സ്ക്കുള്‍ അങ്കണത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം ഉസ്മാന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ആരാധ്യനായ തൃശ്ശൂര്‍ മേയര്‍ ശ്രീ ഐ പി പോള്‍ നിര്‍വഹിക്കുന്നു.

From February 3, 2012

From February 3, 2012

From February 3, 2012

Saturday, 28 January 2012

ANTS ANIMATION FEST

സ്ക്കൂള്‍തലത്തില്‍ നടത്തിയ അനിമേഷന്‍ ഫെസ്റ്റിവലില്‍ സബ്ജില്ലാതല മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടവയാണ്
ഇവ. ഇതില്‍ നിന്നും രണ്ടെണ്ണം ജില്ലാമത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

















Sunday, 22 January 2012

സ്പ്രിന്റില്‍ കേരളത്തിന് വെള്ളി നേടിക്കൊടുത്തുകൊണ്ട് സമദ്

ലുധിയാനയിലെ അതിശൈത്യം കേരളത്തിലെ കുട്ടികള്‍ക്ക് കടുത്ത തിരിച്ചടിയായപ്പോള്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ വെള്ളി നേടിയതില്‍ സമദിന് അഭിമാനിക്കാം. കൂടെ നമ്മുടെ കൂട്ടുകാരന്റെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ നമുക്കും അഭിമാനിക്കാം.

സമദിന് ഇനിയും ഉന്നതങ്ങളിലെത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

കലോല്‍സവ ഘോഷയാത്രക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍

From kalolsavam

From kalolsavam

Friday, 13 January 2012

പെയിന്‍ & പാലിയേറ്റീവ് കെയര്‍ ദിനം


From pain and paliative care


പെയിന്‍  & പാലിയേറ്റീവ് കെയര്‍ ദിനം (ജനുവരി 15 ) ഇന്ന് ആചരിച്ചു.  അതിന്റെ ഭാഗമായി ഇന്ന്  സ്പെഷല്‍ അസംബ്ലി കൂടി .  പെയിന്‍  & പാലിയേറ്റീവ്  പ്രവര്‍ത്തകര്‍ സ്ക്കൂള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക്  പെയിന്‍  & പാലിയേറ്റീവ്  കെയര്‍ സന്ദേശം കൈമാറുകയും ചെയ്തു.  തദവസരത്തില്‍ പ്രിന്‍സിപ്പാള്‍ , ഹെഡ് മിസ്ട്രസ്സ് , പി ടി എ പ്രസിഡന്റ് , പൗളി ടീച്ചര്‍  എന്നിവരും സംസാരിച്ചു.