അക്ഷരായനം - സീസൺ 3 വായനമഹോത്സവം
സമഗ്ര ശിക്ഷാ കേരള തൃശ്ശൂർ അർബൻ റിസോഴ്സ് സെന്ററും തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ഷരായനം - സീസൺ 3 വായനമഹോത്സവം കോർപറേഷൻ തല ശില്പശാല ജൂലൈ 27 ശനിയാഴ്ച തൃശ്ശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കന്ററി വിദ്യാലയത്തിൽ വച്ചു നടന്നു. തൃശൂർ കോർപറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീമതി എം. എസ് സമ്പൂർണ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടന കർമം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കരോളി ജോഷ്വ നിർവഹിച്ചു. യു. ആർ. സി. ബ്ലോക്ക് പ്രോഗ്രാം കോ - ഓർഡിനേറ്റർ ചുമതല വഹിക്കുന്ന ശ്രീ സി. സാജൻ ഇഗ്‌നേഷ്യസ് സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും കേരളവർമ കോളേജ് റിട്ടയർഡ് പ്രൊഫസറുമായ ശ്രീ കാവുമ്പായി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ കേരള യുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ പി. ഡി പ്രകാശ് ബാബു മുഖ്യാതിഥി ആയിരുന്നു. ഡിവിഷൻ കൗൺസിലർ ശ്രീ കൃഷ്ണൻകുട്ടി മാസ്റ്റർ, തൃശൂർ എഇഒ മാരായ ശ്രീ പി. എം ബാലകൃഷ്ണൻ, ശ്രീമതി അജിത കുമാരി ഡയറ്റ് ഫാക്വൽറ്റി ശ്രീ രമേഷ് എൻ. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തൃശൂർ താലൂക്ക് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ശ്രീ എം. എസ് ശങ്കരനാരായണൻ യോഗത്തിൽ നന്ദി അർപ്പിച്ചു.മേഖലാതല ശില്പശാലയിൽ വിജയികളായ 150 കുട്ടികൾ , 45 അധ്യാപകർ , 45 രക്ഷിതാക്കൾ എന്നിവരാണ് യു. ആർ. സി തല ശില്പശാലയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.
മത്സരാർത്ഥികൾ തയ്യാറാക്കിയ പ്രൊഫൈലിനെ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങളാണ് ശില്പശാലയിൽ നടന്നത്. ഒരു ആസ്വാദനക്കുറിപ്പ് , ഒരു സാഹിത്യകാരനെക്കു റിച്ചുള്ള ജീവരേഖ , ലൈബ്രേറിയനുമായുള്ള അഭിമുഖ ക്രോഡീകരണം എന്നിവയാണ് അവതരണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്.നമ്മുടെ സ്ക്കൂളിലെ പുഷ്പലത ടീച്ചര്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

No comments:
Post a Comment