പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Monday 22 July 2019

ജൂലൈ 22
🛰🛰🛰🛰🛰


ഇന്ന്:  

ഇന്ത്യയുടെ അഭിമാന ദിനം

       🛰🛰🛰🛰🛰

 ചന്ദ്രന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാന്‍ - 2 ഇന്ന് ഉച്ചയ്ക്ക് 2.42 ന് വിക്ഷേപിക്കും.

🛰🛰🛰🛰🛰
 ശ്രീഹരിക്കോട്ടയിലെ സതീഷ്
ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജി എസ് എല്‍ വി മാര്‍ക്ക്
3 ഉപഗ്രഹവുമായി കുതിച്ചുയരും .

 വിക്ഷേപിച്ച്‌ 15 മിനുട്ടിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.

 അഞ്ച് തവണയായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രന്റെ ഭ്രമണപഥത്തി
ലെത്തിക്കും. പേടകത്തിന്റെ എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുക.

 ഗവേഷണത്തിനായി 13 പേലോഡുകളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്.

മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ.
 ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമാണ് ഈ പേര്.

 ചാന്ദ്രയാന്‍ രണ്ടിലൂടെ സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് .

 ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചാന്ദ്രയാന്‍ ഇറങ്ങുക.

 ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്‌ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് .

ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച്‌ വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

 റോവറിന്റെ പേര് 'പ്രഗ്യാന്‍' എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ കറങ്ങി വിവരങ്ങളെത്തിക്കലാണ് 'പ്രഗ്യാന്റെ' ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.

 ജിഎസ്‌എല്‍വിയുടെ ഏറ്റവും മികച്ച ലോഞ്ചറുകളിലൊന്നായ മാര്‍ക്ക് - 3 യിലേറിയാണ് ചാന്ദ്രയാന്‍ രണ്ട് ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരുക.

800 കോടി രൂപ ചിലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3-യ്ക്ക് കഴിയുമെന്ന കാര്യത്തില്‍ ഐഎസ്‌ആര്‍ഒക്ക് യാതൊരു ആശങ്കകളുമില്ല.

🛰🛰🛰🛰🛰

 പത്ത് വര്‍ഷം മുമ്പ് 2008 ഒക്ടോബര്‍ 22നായിരുന്നു ആദ്യ ചാന്ദ്രയാന്‍ വിക്ഷേപണം.

🛰🛰🛰🛰🛰

No comments:

Post a Comment