പൂങ്കുന്നം സ്ക്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday 7 July 2019

അക്ഷരായനം

 
       2017-18 അദ്ധ്യയനവര്‍ഷം തൃശ്ശൂര്‍ അര്‍ബന്‍ റിസോഴ്സ് സെന്റര്‍ നടപ്പിലാക്കിവരുന്ന തനതു വായനാപരിപോഷണ പരിപാടിയാണ് അക്ഷരായനം . നമ്മുടെ ജീവിതചര്യകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന വായനാശിലത്തെ പുനരുജ്ജിവിപ്പിക്കുന്നതിനായി വായനയിലേക്കു നടത്തുന്നൊരു മടക്കയാത്രയാണ് അക്ഷരായനം . അക്ഷരങ്ങളോടൊപ്പം അക്ഷരങ്ങളിലേക്ക് അക്ഷരങ്ങളിലൂടെ നടത്തുന്ന അനന്തയാത്ര.. വിജ്ഞാനത്തിന്റെ മഹത്തായലോകത്തെ വിദ്യാലയസമുഹത്തിന് പ്രാപ്തമാക്കുന്ന വായനയുടെ വാതായനങ്ങളാണ് അക്ഷരായനം .  
                                അക്ഷരായനം സീസണ്‍ മൂന്ന് എന്ന പേരില്‍ അര്‍ബന്‍ റിസോഴ്സ് സെന്ററും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയുടെ ഓരോ ഘട്ടത്തിലും പൂങ്കുന്നം ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കുളിന്റെപ്രവര്‍ത്തനം മികച്ചതായിരുന്നു. മൂന്ന് അധ്യാപകര്‍ , രക്ഷിതാക്കള്‍, പത്തു കുട്ടികള്‍ എന്നിവരാണ് സ്ക്കുള്‍ തല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഉഷ ടീച്ചര്‍, ശ്രീലത ടീച്ചര്‍, പുഷ്പലത ടീച്ചര്‍ എന്നിവരടങ്ങുന്ന നേതൃനിരയാണ് കുട്ടികളെ അക്ഷരായനത്തിനു വേണ്ടി പരിശീലിപ്പിച്ചത്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കാനും അവരെഴുതിയ വായനകുറിപ്പുകള്‍ തേച്ചുമിനുക്കിയെടുക്കാനും അധ്യാപകര്‍ ഒപ്പം നിന്നു. മാതാപിതാക്കളുടേയും പിന്തുണ അക്ഷരായനത്തിനുണ്ടായിരുന്നു. 
                              മേഖലാതല മത്സരത്തില്‍ പൂങ്കുന്നം സ്ക്കൂളിന്റെ പ്രതിനിധികള്‍ വിജയികളായി. ശ്രീമതി. പ്രീതി കെ ആര്‍ എന്ന മാതാവിന്റെ വായനകുറിപ്പുകള്‍ കണ്ണീരും കിനാവും എന്ന പുസ്തകത്തെ കുറിച്ചായിരുന്നു.അതിന്റെ അവതരണത്തിനുശേഷം അവര്‍ രണ്ടാം ഘട്ടത്തിലേക്കു കടന്നു. അവ രുടെ മകളായ ഗംഗശ്രി കെ യു , മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ എന്ന മാധവി കുട്ടിയുടെ പുസ്തകമാണ് പരിചയപ്പെടുത്തിയത്. ഗംഗശ്രിയും ഒന്നാം ഘട്ടത്തില്‍ വിജയി ആയി. പി വത്സലയുടെ രചനകള്‍ പരിചയപ്പെടുത്തിക്കൊണ്ട് പുഷ്പലത ടീച്ചറും രണ്ടാം ഘട്ടത്തിലേക്കു കടന്നു.

No comments:

Post a Comment